ഡ്രോൺ നിരീക്ഷണത്തിൽ കടുവയെ കണ്ടെത്തി
text_fieldsകോന്നി: ഡ്രോൺ നിരീക്ഷണത്തിൽ കടുവയെ കണ്ടെത്തി. പ്ലാേൻറഷൻ കോർപറേഷെൻറ കടുവ അള്ള് ഭാഗത്ത് വിശ്രമിക്കുന്ന കടുവയുടെ ദൃശ്യമാണ് ആകാശ കാമറയിൽ പതിഞ്ഞത്. വെള്ളിയാഴ്ച പഞ്ചായത്തിൽ ചേർന്ന അവലോകന യോഗത്തിൽ അടൂർ ഡിവൈ.എസ്.പി ജവഹർ ജനാർദനെൻറ നിർദേശപ്രകാരമാണ് വെള്ളിയാഴ് വൈകീട്ട് പ്ലാേൻറഷൻ ഭാഗത്ത് കടുവയുടെ സാന്നിധ്യം കണ്ട മേഖലകളിൽ നിരീക്ഷണ കാമറ പറത്തി കടുവയുടെ ദൃശ്യങ്ങൾ പകർത്തിയത്.
ഇതിനുപുറമെ ദൈനംദിനം കടുവയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ നിലവിൽ സ്ഥാപിച്ചിട്ടുള്ള നാലു കാമറകൾക്ക് പുറമേ 20 കാമറകൾകൂടി സ്ഥാപിച്ചു. കടുവയെ പിടിക്കാൻ പ്ലാേൻറഷെൻറ പുള്ളിപ്പാറമല ഭാഗത്തും. പ്ലാേൻറഷെൻറ കാൻറീൻ ഭാഗത്തും സ്ഥാപിച്ച കൂടുകൾക്ക് പുറമേ രണ്ടു കൂടുകൾകൂടി സ്ഥാപിക്കും കൂടാതെ കേരളത്തിെൻറ വിവിധ മേഖലകളിൽ തോക്കുകൾ ഉപയോഗിക്കാൻ പരിശീലനം നേടിയ വനംവകുപ്പ് ഉദ്യോഗസ്ഥരെയും തണ്ണിത്തോട്ടിലേക്ക് നിയോഗിക്കുന്നതിനൊപ്പം 30 തോക്കും ഇവിടെ എത്തിക്കുമെന്ന് മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.