മീനങ്ങാടിയിൽ ജനവാസ കേന്ദ്രത്തിൽ കടുവയിറങ്ങി; വീട്ടിലെ സി.സി.ടി.വിയിൽ പതിഞ്ഞു
text_fieldsമീനങ്ങാടി: ജനവാസ കേന്ദ്രമായ മൈലമ്പാടിയില്‍ കടുവ ഇറങ്ങി. മൈലമ്പാടി മണ്ഡകവയല്‍ പൂളക്കടവിലെ സ്വകാര്യ വ്യക്തിയുടെ സി.സി.ടി.വി കാമറയിൽ കടുവയുടെ ദൃശ്യങ്ങള്‍ പതിഞ്ഞു. ഈ പ്രദേശത്ത് കടുവയുടെ സാന്നിധ്യം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.
ദിവസങ്ങൾക്ക് മുമ്പ് പുല്ലുമല, മൈലമ്പാടി ഭാഗങ്ങളിൽ കടുവാ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. മൈലമ്പാടി സ്വകാര്യ കൃഷിയിടത്തിൽ കടുവ കൊന്ന മാനിന്റെ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെയാണ് പ്രദേശം വീണ്ടും കടുവാ ഭീതിയിലായത്. മാനിന്റെ ജഡത്തിന് രണ്ടു ദിവസം പഴക്കമുണ്ടെന്നാണ് നാട്ടുകാർ പറഞ്ഞിരുന്നത്. ഇവിടെയിറങ്ങിയ കടുവയുടെ ദൃശ്യങ്ങൾ തന്നെയായിരിക്കാം ഇപ്പോൾ സി.സി.ടി.വി കാമറയിലും പതിഞ്ഞതെന്നാണ് നാട്ടുകാർ സംശയിക്കുന്നത്.
ഒരു മാസം മുമ്പും പുല്ലുമലയിൽ കടുവ സാന്നിധ്യമുണ്ടായിരുന്നു. കഴിഞ്ഞ 20ന് വാകേരി ഏദൻവാലി എസ്റ്റേറ്റിൽ നിന്നും കൂട് വെച്ച് കടുവയെ പിടികൂടിയിരുന്നു. പുല്ലുമലയിൽ നിന്ന് ഏകദേശം നാല് കിലോമീറ്റർ ദൂരമേ വാകേരിക്കുള്ളു. മീനങ്ങാടിയില്‍ സ്വകാര്യ വ്യക്തിയുടെ സി.സി.ടി.വിയില്‍ പതിഞ്ഞ കടുവയുടെ ദൃശ്യം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.