പുൽപള്ളിയിൽ ഭീതി വിതച്ച കടുവക്ക് മയക്കുവെടിയേറ്റു; പിടികൊടുത്തില്ല
text_fieldsപുൽപള്ളി: ഒരാഴ്ചയായി വയനാട്ടിലെ ജനവാസ കേന്ദ്രങ്ങളായ സീതാമൗണ്ട്, കൊളവള്ളി പ്രദേശങ്ങളിൽ ഭീതി പരത്തിയ കടുവയെ വനപാലകർ മയക്കുവെടി െവച്ചെങ്കിലും പിടികൂടാനായില്ല. മയക്കുവെടിയേറ്റ കടുവ കന്നാരം പുഴ നീന്തികടന്ന് കർണാടക വനത്തിലേക്കു പോയി. കടുവയെ പിന്തുടരുന്നതിനിടെ പുൽപള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചർ വിജേഷി (35) നെ ആക്രമിച്ചു. ഇയാൾ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം ചെതലയം ഫോറസ്റ്റ് റേഞ്ച് ഓഫിസർ ടി. ശശികുമാറിനെയും കടുവ ആക്രമിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് 2.30ഓടെയാണ് സീതാമൗണ്ടിനടുത്ത് പാറക്കവലയിലെ ആളൊഴിഞ്ഞ വീടിനടുത്ത് കടുവയെ കണ്ടത്. വനപാലകർ പിന്തുടരുന്നതിനിടെ കടുവ മറ്റൊരു തോട്ടത്തിലേക്ക് കയറിപോയി. പിന്നീട് േഡ്രാണിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ കെണ്ടത്തിയ കടുവയെ മയക്കുവെടി െവച്ച് പിടികൂടാൻ തീരുമാനിച്ചു.
മൂന്നു മണിയോടെയാണ് കടുവക്ക് ആദ്യ മയക്കുവെടി നൽകിയത്. വെടിയേറ്റ കടുവയെ പിന്തുടരുന്നതിനിടെയാണ് വാച്ചർ വിജേഷിനെ ആക്രമിച്ചത്.
വിജേഷിന്റെ കൈമുട്ടിന് സാരമായി പരിക്കേറ്റു. രാവിലെ മുതൽ കടുവയെ കണ്ടെത്താനായി വനപാലകർ ചെറു സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. നാട്ടുകാർക്ക് ജാഗ്രത നിർദേശവും നൽകി. മൈക്ക് അനൗൺസ്മെൻറ് നടത്തി ആളുകളോട് വീടിന് പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി. രാവിലെ സീതാമൗണ്ട് വള്ളിക്കാട്ടുപറമ്പിൽ ജോസിന്റെയടക്കം വീട്ടുപരിസരങ്ങളിൽ കടുവയുടെ കാൽപാടുകൾ കണ്ടെത്തിയിരുന്നു. ഇത് കേന്ദ്രീകരിച്ചായിരുന്നു പിന്നീട് തിരച്ചിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.