പെരുമാറ്റച്ചട്ടം തയാറാക്കിയത് രാഷ്ട്രീയ പാർട്ടികൾ; കലക്ടറെ പഠിപ്പിക്കേണ്ട -ടിക്കാറാം മീണ
text_fieldsതിരുവനന്തപുരം: തൃശൂരിലെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി നടത്തിയത് ചട്ടലംഘനമാണെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ് ഞെടുപ്പ് ഒാഫീസർ ടിക്കാറാം മീണ. വിശദീകരണം തേടി നോട്ടീസ് അയച്ച കലക്ടർക്കെതിരെയുള്ള പരാമർശവും കുറ്റകരമാണ്. തെരഞ ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തെ കുറിച്ച് കലക്ടറെ പഠിപ്പിക്കേണ്ട കാര്യമില്ലെന്നും ടിക്കാറാം മീണ വ്യക്തമാക്കി.
മാതൃകാ പെരുമാറ്റച്ചട്ടത്തിന് രൂപം നൽകിയത് രാഷ്ട്രീയ പാർട്ടികളാണ്. അത് തെരഞ്ഞെടുപ്പ് കമീഷൻ അടിച്ചേൽപ്പിച്ചതല്ല. മതം, ജാതി, സമുദായം, ദൈവം എന്നിവയുടെ പേരിൽ വോട്ട് ചോദിക്കാൻ പാടില്ല എന്ന് ഈ പെരുമാറ്റചട്ടത്തിൽ പറഞ്ഞിട്ടുണ്ട്. ഇക്കാര്യം അറിയില്ലെന്ന വാദം ബാലിശമാണെന്നും ടിക്കാറാം മീണ വ്യക്തമാക്കി.
ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യാം. ദൈവത്തിന്‍റെയോ അയ്യപ്പന്‍റെയോ പേരിൽ ജനങ്ങളുടെ വികാരം ഉയർത്തി വോട്ടിനായി ഉപയോഗിക്കരുത്. ഇക്കാര്യം മാതൃകാപെരുമാറ്റച്ചട്ടത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസർ മാധ്യമങ്ങളോട് പറഞ്ഞു.
വെള്ളിയാഴ്ച തൃശൂരിൽ റോഡ് ഷോക്ക് ശേഷം തേക്കിൻകാട് മൈതാനിയിൽ നടന്ന കൺവെൻഷനിലാണ് എൻ.ഡി.എ സ്ഥാനാർഥിയായ സുരേഷ് ഗോപി പെരുമാറ്റച്ചട്ടലംഘനം നടത്തിയത്. ശബരിമലയുടെ പശ്ചാത്തലത്തിലാണ് താൻ വോട്ട് അപേക്ഷിച്ചു കൊണ്ടിരിക്കുന്നത്. എന്‍റെ അയ്യൻ, നമ്മുടെ അയ്യൻ, ആ അയ്യൻ എന്‍റെ വികാരമാണെങ്കിൽ ഈ കിരാത സർക്കാറിനുള്ള മറുപടി ഈ തെരഞ്ഞെടുപ്പിലൂടെ ഭാരതത്തിൽ മുഴുവൻ ഭക്തർ അലയടിപ്പിച്ചിരിക്കും -എന്നാണ് സുരേഷ് ഗോപി പ്രസംഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.