കേരളത്തിലേക്ക് 150 കമ്പനി കേന്ദ്രസേന; കള്ളവോട്ടിനെതിരെ കർശന നടപടിയെന്ന് ടിക്കാറാം മീണ
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ കള്ളവോട്ടിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. കള്ളവോട്ട് ചെയ്യുന്നവർക്കും സഹായിക്കുന്ന ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയെടുക്കും. മലബാറിലെ കള്ളവോട്ട് പാരമ്പര്യം ഇക്കുറി തടയും. പ്രശ്നബാധിത ബൂത്തുകളിൽ കൂടുതൽ കേന്ദ്രസേനയെ നിയോഗിക്കും. പ്രശ്നബൂത്തുകളിൽ കേന്ദ്ര സേനവിന്യാസം ശക്തമാക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.
കേരളത്തിലേക്ക് 150 കമ്പനി കേന്ദ്രസേനയെ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസേനയുടെ ആദ്യസംഘം വ്യാഴാഴ്ച വരും. പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് സേനയെ വിന്യസിക്കുക. ഇത്തവണ ഒരു ബൂത്തിൽ 1000 വോട്ടർമാരാകും ഉണ്ടാവുക. 15,730 അധിക ബൂത്തുകൾ വേണം.
പ്രധാന ബൂത്തുകളുടെ 200 മീറ്റര്‍ പരിധിയില്‍ താല്‍ക്കാലിക ബൂത്തുകള്‍ ക്രമീകരിക്കും. സ്ഥാനാർഥികൾക്കെതിരായ ക്രിമിനൽ കേസുകൾ മൂന്നുതവണ പരസ്യപ്പെടുത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇവര്‍ക്ക് പകരം എന്തുകൊണ്ട് മറ്റു സ്ഥാനാഥികള്‍ ഇല്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് കമീഷന്‍ ഔദ്യോഗികമായി ചോദിക്കും. ഇതിനായി പ്രത്യേക ഫോറം നല്‍കുമെന്നും ടിക്കാറാം മീണ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.