ടിക്ടോക് ടമാർ പഠാർ; ആപ്പിലായത് ചില ജീവിതങ്ങളും
text_fieldsകൊച്ചി: അമളികളും കോമഡിയും പങ്കുവെക്കാനുള്ള ആപാണ് പലർക്കും ടിക്ടോക്കെങ്കിലും അത് നിരോധിച്ചതോടെ ആപ്പിലായത് അതിലൂടെ വരുമാനം കണ്ടെത്തിയ ഒട്ടേറെ േപർ. പ്രധാനമായും പരസ്യചിത്രീകരണ മേഖലക്കാണ് തിരിച്ചടി. ബ്രാൻഡിങ്, ഡിജിറ്റൽ മാർക്കറ്റിങ്, ഇൻഫ്ലുവൻസർ മാർക്കറ്റിങ് മേഖലകൾ ടിക്ടോക്, ഹലോ, ലൈക് തുടങ്ങിയ ആപുകളെയാണ് എളുപ്പം ഓൺലൈൻ മേഖലകളിൽ റീച്ച് എത്തിക്കാൻ ആശ്രയിച്ചിരുന്നത്.
ടിക്ടോക്കിലെ പ്രമുഖ താരങ്ങൾ പലരും ഇത്തരം പരസ്യചിത്രീകരണ കമ്പനികളിൽ ജീവനക്കാരാണ്. സർഗാത്മകതയും സാങ്കേതികത്തികവും കോർത്തിണക്കി ഇവരുടെ ടീം നിർമിക്കുന്ന വിഡിയോകൾ ലക്ഷക്കണക്കിന് പേരെയാണ് ആകർഷിച്ചിരുന്നത്. പരസ്യ, ബ്രാൻഡിങ് മേഖലകളിൽ ഉയരുന്ന സ്റ്റാർട്ടപ് കമ്പനികൾ ആദ്യ ചുവടുവെപ്പുകൾ നടത്തിയിരുന്നത് പ്രധാനമായും ടിക്ടോക്കിലാണ്.
ടിക്ടോക്കിെൻറ സൗത്ത് ഇന്ത്യ എം.സി.എന്‍ (മള്‍ട്ടി ചാനല്‍ നെറ്റ്വര്ക്) കമ്പനിയാണ് കൊച്ചിയിലെ ത്രീ ഇഡിയറ്റ്സ് മീഡിയ. ‘സീനിയര്‍’, ‘കലിപ്പെൻറ പെണ്ണ്’ തുടങ്ങി ഹിറ്റ് വിഡിയോ സീരീസ് നിർമിച്ചിരുന്നത് ഇവരാണ്. ഹലോ ആപ് പ്രമോഷന് വഴിയും കമ്പനി വരുമാനം നേടിയിരുന്നു.ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയവെയക്കാൾ ടിക്ടോക്കിെന പ്രിയങ്കരമാക്കിയത് അതിനെ ചലിപ്പിക്കുന്ന അൽഗോരിതമാണ്.
ഉപയോഗിക്കുന്ന ആളുടെ ഇഷ്ടത്തിനൊപ്പം നൂറുകണക്കിന് വിഡിയോകൾ എളുപ്പത്തിൽ സ്ക്രോൾ ചെയ്യാൻ ഈ അൽഗോരിതം സഹായകമായി. വ്യൂവർഷിപ് ലക്ഷങ്ങളിൽ എത്തിക്കാൻ ‘സീരിയസാ’യി കോമഡി െചയ്തിരുന്നവർക്ക് ഏറെ പാടുപെടേണ്ടിവന്നില്ല.ടിക്ടോക്കിൽ ഒരുമിനിറ്റിനുള്ളില്‍ ഒരുകഥ പറയുന്ന പ്രഫഷനൽ പോപുലർ വിഡിയോകൾ ചെയ്തിരുന്നവർ പലരും പിന്നീട് ബിഗ്സ്ക്രീനിെൻറതന്നെ ഭാഗമായി. അഭിനയവും തിരക്കഥ എഴുത്തും ആഗ്രഹിച്ചിരുന്ന യുവാക്കൾക്ക് പയറ്റിത്തെളിയാൻ പറ്റിയ പ്ലാറ്റ്ഫോമായിരുന്നു ടിക്ടോക് ഉൾപ്പെടെയുള്ള ആപുകൾ. ചുരുങ്ങിയ നേരത്തില്‍ വികാരങ്ങൾ കൃത്യമായി പ്രകടിപ്പിക്കുകവഴി വലിയ പരിശീലനമാണ് അഭിനേതാക്കൾ നേടിയത്.
10 ലക്ഷം വ്യൂവർഷിപ് ലഭിക്കുന്ന വിഡിയോകൾ സ്ഥിരമായി ചെയ്തിരുന്നവർക്ക് 20,000 രൂപ മുതൽ വരുമാനവും ലഭിച്ചിരുന്നു.
വിഡിയോഗ്രാഫർ, ലൈറ്റിങ് ടീം, തിരക്കഥാകൃത്തുകൾ, അഭിനേതാക്കൾ എന്നിവർക്ക് ടിക്ടോക് ഉൾപ്പെടെ ആപുകൾക്ക് വിഡിയോകൾ ചെയ്യുന്നതിന് ഫുൾടൈം പരസ്യക്കമ്പനികളുണ്ട്. ടിക്ടോകിന് പകരമായി മിത്രോൻ, ഡബ്മാഷ് തുടങ്ങിയ ആപുകളിലേക്ക് വിഡിയോകൾ മാറ്റാനുള്ള ശ്രമത്തിലാണ് പരസ്യക്കമ്പനികൾ.
ടിക്ടോക് ടമാർ പഠാർ; കരച്ചിലും ബോധംകെടലും
ചൈനക്ക് പണി കൊടുത്ത് ടിക്ടോക് പൂട്ടിക്കെട്ടിയപ്പോൾ നമ്മുടെ പ്രതിഭകളിൽ ഇടിവെട്ടേറ്റപോലെ ഞെട്ടിയവരും, ഇതൊക്കെയെന്ത് എന്ന് നിസ്സാരമാക്കിയവരും. പുതുകാല ടീനേജിെൻറയും യുവത്വത്തിെൻറയും ഊർജമാപിനിയായി തിളങ്ങിനിന്ന ടിക്ടോക്കിനോട് വിടപറയവെ പലയിടത്തും കരച്ചിലും ബോധംകെടലുമായിരുന്നുവെന്നാണ് ട്രോളുകളുടെ കണ്ടെത്തൽ.
നോട്ട് നിരോധനം വന്നപ്പോൾ 500, 1000 നോട്ടുകെട്ടുകൾ കൈയിൽ സൂക്ഷിച്ചവർ െഞട്ടിയപോലെ, ടിക്ടോക്കിൽ പത്തും പതിനഞ്ചും ലക്ഷം ഫോളോവേഴ്സ് ഉള്ളവർ ആപ്പിെൻറ നിരോധന വാർത്ത അറിഞ്ഞ് ആദ്യമൊന്ന് അന്ധാളിച്ചു. പിന്നെ, ‘ഇതിനപ്പുറം കണ്ടവനാണ് ഈ കെ.കെ. ജോസഫ്...’ സ്െറ്റെലിൽ മറ്റ് ആപ്പുകളിലേക്ക് കൂടുമാറ്റമായി. ആപ് നിരോധനവുമായി ബന്ധപ്പെട്ട് കേരളത്തിലെ പ്രധാനപ്പെട്ട ചില ടിക്ടോക് താരങ്ങളുടെ പ്രതികരണം.
ആശങ്കയില്ല – ഷാരിക്
നിലവിൽ ഉപയോഗിക്കുന്നവർക്ക് ടിക്ടോക് ലഭ്യമാണ്. പുതിയ ആളുകൾക്ക് ലഭ്യമാകില്ലെന്നാണ് മനസ്സിലാകുന്നത്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിൽ കൂടി ഫോളോവേഴ്സ് ഉള്ളതിനാൽ നിരോധനത്തിൽ ആശങ്കയൊന്നുമില്ല. ആപ്പിെൻറ അപ്ഡേഷൻ നടക്കാതെ വരുന്നതോടെ അത് ക്രമേണ ഇല്ലാതാകുമെന്നാണ് മനസ്സിലാക്കുന്നത്. സോഷ്യൽമീഡിയയിൽ പോപ്പുലാരിറ്റി നിലനിർത്തുന്നതിന് മറ്റ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കും.
ഇതല്ലെങ്കിൽ മറ്റൊന്ന് – ഫുക്രു
ടിക്ടോക് ഒരു ആപ്പാണ്. അത് ഇല്ലാതായാൽ മറ്റൊന്നുവരും. രാജ്യസുരക്ഷയുടെ കാര്യമായതിനാൽ നിരോധനം പിൻവലിക്കണമെന്ന അഭിപ്രായമില്ല. ടിക്ടോക്കിൽ ഡബ് ചെയ്യുന്നവർക്കാണ് അത് മിസ് ചെയ്യുക. വിഡിയോ ചെയ്ത് അപ്ലോഡ് ചെയ്യുന്നവർക്ക് ടിക്ടോക് തന്നെ വേണമെന്നില്ല. (അവസാനമായി ചെയ്ത ടിക്ടോക് വിഡിയോയിൽ ചില ചൈനീസ് സംഭാഷണങ്ങളുടെ മലയാളം സബ്ടൈറ്റിലിനൊപ്പം ടിക്ടോക്കിനെ ചെറുതായി മിസ് ചെയ്യുമെന്ന് പറയുന്നുണ്ട് ഫുക്രു).
ഉള്ളിൽ സങ്കടം– ധന്യ
അപ്പോൾ മുത്തുമണികളേ, നമ്മുടെ ടിക്ടോക് ബാനാകുകയാണ്. ഉള്ളിൽ സങ്കടമുണ്ട്. (ചെറുതായി കരച്ചിലുമുണ്ട്). മിസ് ചെയ്യുന്നവർ ഒക്കെ മെസേജുകൾ ഇനി ഇൻസ്റ്റയിൽ ചെയ്യുക. യുടൂബിൽ ഇനി ആക്ടിവാകും. ഫേക് അക്കൗണ്ടുകൾ ഇതിനകം തുടങ്ങിയിട്ടുണ്ടാകും. മിസ് യൂ...
ടിക്ടോക് ഡിലീറ്റഡ് – സൗഭാഗ്യ
ഗുഡ്ബൈ ടിക്ടോക്. ഗുഡ്ബൈ 15 ലക്ഷം ഫോളോവേഴ്സ്. ഈ നിരോധനംകൊണ്ട് തകർന്നുപോകുമോയെന്ന് ചോദിക്കുന്നവരോട് നിരോധിച്ചത് ടിക്ടോക് ആപ്പിനെയാണ്, സൗഭാഗ്യ വെങ്കിടേഷിനെയല്ല എന്നാണ് മറുപടി. ഒരു ആർട്ടിസ്റ്റിന് എന്തും ഒരു മാധ്യമവും പ്ലാറ്റ്ഫോമും ആക്കാം. (ടിക്ടോക് അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്തു.)
വലുത് രാജ്യ തീരുമാനം – അമൃത
ഞെട്ടലോടെയാണ് ടിക്ടോക് ഇനിയില്ലെന്ന വാർത്ത കേട്ടത്. ടിക്ടോക്കിലെ അമൃത അമ്മൂസ് എന്ന പേരാണ് എന്നെ ഞാനാക്കിയത്. എങ്കിലും രാജ്യത്തിെൻറ തീരുമാനമാണ് വലുത്. ഞാനടക്കം ഒരുപാടുപേരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കാനുള്ള മികച്ച പ്ലാറ്റ്ഫോമായിരുന്നു. പകരം ഒന്ന് വരുമെന്ന് പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.