Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎറണാകുളത്തെ കനത്ത മഴ:...

എറണാകുളത്തെ കനത്ത മഴ: വിവിധ ട്രെയിനുകൾക്ക് നിയന്ത്രണം

text_fields
bookmark_border
എറണാകുളത്തെ കനത്ത മഴ: വിവിധ ട്രെയിനുകൾക്ക് നിയന്ത്രണം
cancel

കൊച്ചി: എറണാകുളത്ത് ഉണ്ടായ കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം നിൽക്കുന്നത് എറണാകുളം ടൗൺ, എറണാകുളം ജങ്ഷൻ സ്റ്റേഷനുകളിൽ സിഗ്നലുകളുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. ഇതേതുടർന്ന് ചില നിയന്ത്രണം ഏർപ്പെടുത്തി.

  • 16650 നാഗർകോവിൽ - മംഗളുരു പരശുറാം എക്സ്പ്രസ് തൃപ്പുണിത്തുറ - എറണാകുളം ജംഗ്ഷൻ - എറണാകുളം ടൗൺ റൂട്ടിൽ വഴി തിരിച്ച് വിടും.
  • 12081 കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി ആലപ്പുഴ വഴി സർവീസ് നടത്തും.
  • 12618 നിസാമുദ്ദിൻ - എറണാകുളം മംഗള എക്സ്പ്രസ് ഇന്ന് എറണാകുളം ജങ്ഷൻ സ്റ്റേറ്റഷന് പകരം എറണാകുളം ടൗൺ സ്റ്റേഷനിൽ സർവീസ് അവസാനിപ്പിച്ചു.
  • കോട്ടയം വഴിയുളള 06768 കൊല്ലം - എറണാകുളം മെമു എക്സ്പ്രസ് തൃപ്പുണിത്തുറയിൽ സർവീസ് അവസാനിപ്പിച്ചു.
  • കണ്ണൂർ എക്സിക്യുട്ടിവ് അലപ്പുഴക്കും ഇടപ്പള്ളിക്കും ഇടയിൽ ഇന്ന് ഭാഗികമായി റദ്ദാക്കി.
  • 16308 കണ്ണൂർ - ആലപ്പുഴ എക്സിക്യൂട്ടിവ് ഇടപ്പള്ളിയിൽ സർവീസ് അവസാനിപ്പിച്ചു.
  • കണ്ണൂരിലേക്ക് പോകുന്ന 16307 ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടിവ് ഇന്ന് ഇടപ്പള്ളിയിൽ നിന്ന് സർവീസ് ആരംഭിക്കും.
  • കോട്ടയം വഴിയുള്ള 06769 എറണാകുളം - കൊല്ലം മെമു എക്സ്പ്രസ് ഇന്ന് സർവീസ് ആരംഭിക്കുക തൃപ്പൂണിത്തുറയിൽ നിന്ന്. എറണാകുളം ജങ്ഷനും - തൃപ്പൂണിത്തുറക്കും ഇടയിൽ ഈ ട്രെയിൻ ഭാഗികമായി റദ്ദാക്കി.
  • ആലപ്പുഴ വഴി ഇന്ന് തിരിച്ചുവിട്ടിട്ടുള്ള 12081 കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി, 17230 സെക്കന്തരാബദ് - തിരുവനന്തപുരം ശബരി ട്രെയിനുകൾക്ക് ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും.
  • എറണാകുളം ടൗണിന് സമീപമുള്ള വെള്ളക്കെട്ട് മാറി സിഗ്നൽ സംവിധാനം സാധാരണ ഗതിയിൽ പ്രവർത്തിക്കുന്നതിനാൽ ആലപ്പുഴ വഴി സർവീസ് നടത്തുമെന്ന് അറിയിച്ചിരുന്ന 17230 സെക്കന്തരാബാദ് - തിരുവനന്തപുരം ശബരി എക്സ്പ്രസ് ഇന്ന് കോട്ടയം വഴി തന്നെ സർവീസ് നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train timeErnakulam TownErnakulam Junction
News Summary - Heavy rain: time and route changes at Ernakulam Town and Junction stations
Next Story