റേഷൻ കടകൾക്ക് തിങ്കളാഴ്ച മുതൽ സമയ മാറ്റം
text_fieldsതിരുവനന്തപുരം: കോവിഡ് രണ്ടാം ഘട്ട വ്യാപനത്തിെൻറ സാഹചര്യത്തിൽ തിങ്കളാഴ്ചമുതൽ സംസ്ഥാനത്തെ റേഷൻ കടകൾ രാവിലെ 8.30 മുതൽ ഉച്ചക്ക് 2.30 വരെ തുടർച്ചയായി പ്രവർത്തിക്കുന്ന വിധത്തിൽ സമയം പുനഃക്രമീകരിച്ച് സർക്കാർ ഉത്തരവായി.
മേയ് നാലുമുതൽ മേയ് ഒമ്പതുവരെ ബാങ്കുകളുടെ സമയക്രമം പുതുക്കി നിശ്ചയിച്ചിരുന്നു. രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെയായിരിക്കും സംസ്ഥാനത്ത് ബാങ്കുകൾ പ്രവർത്തിക്കുക. സർക്കാർ നിർദേശപ്രകാരം കഴിഞ്ഞദിവസം ചേർന്ന സംസ്ഥാനതല ബാേങ്കഴ്സ് കമ്മിറ്റി യോഗമാണ് തീരുമാനം കൈക്കൊണ്ടത്.
കോവിഡ് സാഹചര്യത്തിൽ നേരേത്ത ഇത് രണ്ടുവരെ ആയിരുന്നു. ഉച്ചക്ക് ഒന്നുമുതൽ രണ്ടുവരെ മറ്റ് ഒഫീഷ്യൽ ഡ്യൂട്ടിക്കായും സമയം അനുവദിച്ചു. റൊേട്ടഷൻ അടിസ്ഥാനത്തിൽ 50 ശതമാനം ജീവനക്കാരെ െവച്ച് ബാങ്കിങ് പ്രവർത്തനം നടത്താനും യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.