നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ നടപ്പാക്കുന്നതിന്റെ സമയ പരിധി നിർണയിക്കാനാവില്ല -കേന്ദ്രം
text_fieldsന്യൂഡൽഹി: നിലമ്പൂർ-നഞ്ചൻകോട്-മൈസൂരു റെയിൽവേ നടപ്പാക്കുന്നതിന്റെ സമയ പരിധി ഈ ഘട്ടത്തിൽ നിർണയിക്കാനാവില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പിയെ അറിയിച്ചു.
2013-14 കാലഘട്ടത്തിൽ പദ്ധതിയുടെ സർവേ നടന്നെങ്കിലും സാമ്പത്തികമായി പ്രായോഗികമല്ലാത്തതിനാൽ അത് മുന്നോട്ട് കൊണ്ട് പോവാനായില്ല. പിന്നീട് കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡും (കെ.ആർ.ഡി.സി.എൽ ) 51 ശതമാനവും റെയിൽവേ മന്ത്രാലയം 49 ശതമാനവും പങ്ക് വഹിച്ചുകൊണ്ട് പദ്ധതി ഏറ്റെടുത്തിരുന്നെന്ന് മന്ത്രി അറിയിച്ചു. എന്നാൽ കർണാടകയിലൂടെയുള്ള അലൈൻമെന്റ് കാര്യത്തിൽ അവിടെത്തെ സർക്കാർ ചില എതിർപ്പുകൾ ഉന്നയിച്ചിട്ടുണ്ട്. അതേത്തുടർന്ന് പദ്ധതി കടന്നു പോകുന്ന കർണാടകയിലെ പ്രദേശങ്ങളിൽ വിശദമായ സർവേ നടത്തുന്നതുമായി ബന്ധപ്പെട്ട് ഇരു സംസ്ഥാനങ്ങളുടെയും സർക്കാറുകൾ തമ്മിൽ ചർച്ച നടക്കുകയാണ്.
അതിനാൽ പദ്ധതി നടപ്പാക്കുന്നതിന്റെ സമയം ഇപ്പോൾ നിജപ്പെടുത്താനാവില്ലെന്നും മന്ത്രി രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു. നിലമ്പൂർ-നഞ്ചൻകോട്-മൈസൂരു റെയിൽവെ പദ്ധതി സംബന്ധിച്ച നടപടികൾ ത്വരിതപ്പെടുത്തുന്നത് സംബന്ധിച്ചായിരുന്നു സമദാനിയുടെ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.