Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2017 5:23 AM IST Updated On
date_range 23 Nov 2017 5:23 AM ISTനടിയെ ആക്രമിച്ച കേസിന്റെ നാൾവഴി
text_fieldsbookmark_border
- 2017 ഫെബ്രുവരി 17: ഒാടുന്ന വാഹനത്തിൽ നടി ആക്രമിക്കപ്പെടുന്നു. ഡ്രൈവർ മാർട്ടിൻ അറസ്റ്റിൽ.
- ഫെബ്രുവരി 19: മുഖ്യപ്രതി പൾസർ സുനിയെ രക്ഷപ്പെടാൻ സഹായിച്ച വടിവാൾ സലിം, പ്രദീപ് എന്നിവർ അറസ്റ്റിൽ.
- ഫെബ്രുവരി 21: അന്വേഷണസംഘം ദിലീപിെൻറ മൊഴി രേഖപ്പെടുത്തി.
- ഫെബ്രുവരി 23: കോടതിയിൽ കീഴടങ്ങാനെത്തിയ സുനിയും കൂട്ടാളി വിജീഷും അറസ്റ്റിൽ.
- ഫെബ്രുവരി 24: ക്വേട്ടഷനെന്ന് സുനിയുടെ മൊഴി.
- ഫെബ്രുവരി 25: പ്രതികളെ നടി തിരിച്ചറിഞ്ഞു.
- ഏപ്രിൽ 20: കേസിൽ തെൻറ പേര് പറയാതിരിക്കാൻ വിഷ്ണു എന്നയാൾ വിളിച്ച് ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടതായി ഡി.ജി.പിക്ക് ദിലീപിെൻറ പരാതി.
- ജൂൺ 24: ദിലീപിന് സുനി എഴുതിയ കത്ത് പുറത്ത്. ബ്ലാക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമമെന്ന് ദിലീപ്.
- ജൂൺ 25: ദിലീപിനെ ബ്ലാക്മെയിൽ ചെയ്യാൻ ശ്രമിച്ച കേസിൽ സുനിയുടെ സഹതടവുകാരായ വിഷ്ണു, സനൽ എന്നിവർ അറസ്റ്റിൽ.
- ജൂൺ 28: ദിലീപിനെയും നാദിർഷയെയും 13 മണിക്കൂറോളം ചോദ്യം ചെയ്തു.
- ജൂൺ 29: നടിക്കും ദിലീപിനും പിന്തുണ പ്രഖ്യാപിച്ച് ‘അമ്മ’ ജനറൽബോഡി.
- ജൂൺ 30: കാവ്യമാധവെൻറ ഒാൺലൈൻ വസ്ത്രവ്യാപാരശാലയായ ‘ലക്ഷ്യ’യിൽ പൊലീസ് പരിശോധന.
- ജൂലൈ 10: ദിലീപ് അറസ്റ്റിൽ.
- ജൂലൈ 11: 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു; ‘അമ്മ’യിൽനിന്ന് പുറത്താക്കി.
- ജൂലൈ 12: രണ്ടുദിവസം പൊലീസ് കസ്റ്റഡിയിൽ.
- ജൂലൈ 15: ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി.
- ജൂലൈ 25: ജുഡീഷ്യൽ കസ്റ്റഡി നീട്ടി; ജാമ്യാപേക്ഷ ഹൈകോടതിയും തള്ളി.
- ജൂലൈ 26: കാവ്യമാധവനെ ആറ് മണിക്കൂറോളം ചോദ്യം ചെയ്തു.
- ജൂലൈ 31: ദിലീപിെൻറ ഡ്രൈവർ അപ്പുണ്ണി കീഴടങ്ങി.
- ആഗസ്റ്റ് എട്ട്: ദിലീപിെൻറ റിമാൻഡ് 22 വരെ നീട്ടി.
- ആഗസ്റ്റ് 10: തനിക്കെതിരെ ഗൂഢാലോചനയെന്ന് ദിലീപ് കോടതിയിൽ.
- ആഗസ്റ്റ് 16: പൊലീസിൽ വിശ്വാസമില്ലെന്ന് മുഖ്യമന്ത്രിക്ക് ദിലീപിെൻറ അമ്മയുടെ കത്ത്.
- ആഗസ്റ്റ് 29: ദിലീപിെൻറ ജാമ്യാപേക്ഷ ഹൈകോടതി വീണ്ടും തള്ളി.
- സെപ്റ്റംബർ രണ്ട്: പിതാവിെൻറ ശ്രാദ്ധചടങ്ങിൽ പെങ്കടുക്കാൻ ദിലീപിന് കോടതി അനുമതി.
- സെപ്റ്റംബർ ആറ്: കോടതി അനുമതിയോടെ വീട്ടിലെത്തി. രണ്ടുമണിക്കൂറിനുശേഷം ജയിലിലേക്ക്.
- സെപ്റ്റംബർ ഒമ്പത്: ജയിലിൽ ദിലീപിനെ സന്ദർശിക്കുന്നതിന് നിയന്ത്രണം.
- സെപ്റ്റംബർ 18: ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി വീണ്ടും തള്ളി.
- സെപ്റ്റംബർ 28: റിമാൻഡ് ഒക്ടോബർ 12 വരെ നീട്ടി.
- ഒക്ടോബർ മൂന്ന്: ദിലീപിന് ഹൈകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
- നവംബർ 21: വിദേശത്തുപോകാൻ ഹൈകോടതി അനുമതി.
- നവംബർ 22: അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story