ടിപ്പർ അപകടങ്ങൾ ഉദ്യോഗസ്ഥരിൽനിന്ന് വിശദീകരണം തേടി മന്ത്രി ഗണേഷ്കുമാർ
text_fieldsതിരുവനന്തപുരം: ടിപ്പർ ലോറികൾ വരുത്തുന്ന അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരോട് അടിയന്തരമായി വിശദീകരണം തേടി ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ. ടിപ്പര്‍ ലോറികളുടെ അമിതവേഗവും മരണപ്പാച്ചിലും അവസാനിപ്പിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് വകുപ്പിലെ ഉദ്യോഗസ്ഥരോട് മന്ത്രി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു.
മേയ് രണ്ടിന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍ നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇക്കാര്യങ്ങളിൽ ഗൗരവപൂര്‍വമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് കണ്ടാണ് മുതിർന്ന ഉദ്യോഗസ്ഥരിൽനിന്ന് വിശദീകരണം തേടിയത്. മാത്രമല്ല, വേഗപ്പൂട്ട് അഴിച്ചുമാറ്റി അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നതിനെതിരെ നടപടി സ്വീകരിക്കാൻ അലംഭാവം കാട്ടിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മന്ത്രി നിർദേശിച്ചു. ചൊവ്വാഴ്ച കഴക്കൂട്ടത്ത് ടിപ്പറിടിച്ച് സ്ത്രീ മരിച്ച സംഭവത്തില്‍ അടിയന്തര പരിശോധന നടത്താനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.