ടിപ്പു കോട്ട മൂന്നാംഘട്ട ഉത്ഖനനം; നാണയം അടിക്കാൻ ഉപയോഗിച്ചിരുന്ന കമ്മട്ടത്തിന്റെ ഭാഗം കണ്ടെത്തി
text_fieldsഫറോക്ക്: ഫറോക്കിലെ ടിപ്പു സുൽത്താൻ കോട്ടയിൽ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ മൂന്നാം ഘട്ട ഉത്ഖനനത്തിൽ കോട്ടയുടെ പടിഞ്ഞാറ് ഭാഗത്തുനിന്ന് നാണയം അടിക്കാൻ ഉപയോഗിച്ചിരുന്ന കമ്മട്ടത്തിന്റെ ഭാഗങ്ങൾ കണ്ടെത്തി.
ഇതിന് സമീപമായിരുന്നു ആയുധപ്പുര നിലനിന്നിരുന്നത്. ഫാറൂഖ് കോളജ് ചരിത്രവിഭാഗം അസി. പ്രഫസർ എം. നിസാറിന്റെ നേതൃത്വത്തിൽ വിദ്യാർഥികളടക്കമുള്ള സംഘം തിങ്കളാഴ്ച നടന്ന ഉത്ഖനനത്തിൽ പങ്കെടുത്തു.
കഴിഞ്ഞ ആഴ്ചയാണ് ഫറോക്കിലെ ടിപ്പു സുൽത്താൻ കോട്ടയിൽ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ മൂന്നാംഘട്ട ഉത്ഖനനം ആരംഭിച്ചത്.
കോട്ടയുടെ കിഴക്കുഭാഗത്തെ കിടങ്ങിൽനിന്ന് വെടിയുണ്ടയുടെ ട്രഞ്ച് അന്ന് കണ്ടെത്തിയിരുന്നു. കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ഡയറക്ടർ കൃഷ്ണരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോട്ടയിൽ ഉത്ഖനനം നടത്തുന്നത്. നിരവധി പിഞ്ഞാണപ്പാത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.