റബർ വില കൂപ്പുകുത്തുന്നു; ഇറക്കുമതിയുമായി ടയർ ലോബി
text_fieldsകോട്ടയം: റബർ വില കുത്തനെ ഇടിയുേമ്പാഴും അനിയന്ത്രിതമായി ഇറക്കുമതിക്ക് അനുമതി നൽകി കേന്ദ്രസർക്കാർ. ഒരുമാസത്തിനിടെ വിലയിൽ 26 രൂപവരെ കുറഞ്ഞിട്ടും വിലയിടിവ് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുന്നതിന് പകരം ടയർലോബിയുടെ സമ്മർദത്തിനു വഴങ്ങി ഇറക്കുമതിക്ക് നിർബാധം കേന്ദ്ര വാണിജ്യ മന്ത്രാലയം അനുമതി നൽകുകയാണ്. ഒരുമാസം മുമ്പ് 138-140 രൂപവരെയെത്തിയ വില ഇപ്പോൾ 114.50ആയി. റബർ ബോർഡ് വില 118.50 രൂപയും.
റബർബോർഡിെൻറ പുതിയ കണക്കനുസരിച്ച് ഒക്ടോബറില്‍ ഇറക്കുമതിയിലുണ്ടായ വർധന 63 ശതമാനമാണ്. ഒക്ടോബറിൽ 62,047 ടണ്‍ ഇറക്കുമതി ചെയ്തു. ആഭ്യന്തര വിപണിയില്‍ റബറിെൻറ ആവശ്യകത വർധിച്ചതും ആഗോള വിപണിയിലുണ്ടായ വിലയിടിവും ഇറക്കുമതി ഉയരാൻ പ്രധാന കാരണമായെന്ന് റബർ ബോർഡ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ, മഴയും കാലാവസ്ഥ വ്യതിയാനവും ഉൽപാദനത്തെ നേരിയതോതിൽ ബാധിച്ചെങ്കിലും ഇറക്കുമതിയുടെ മറവിൽ വില ഇടിക്കാനുള്ള നീക്കം നടന്നതായാണ് കർഷകർ ആരോപിക്കുന്നത്. ഇന്ത്യയിലെ റബര്‍ ഉപയോഗം ഒക്ടോബറില്‍ 14.6 ശതമാനം ഉയര്‍ന്ന് 1,02,000 ടണ്ണായി മാറി. നിലവിൽ അന്താരാഷ്ട്ര വിലയും ഇടിയുകയാണ്. അന്താരാഷ്ട്ര വില നിലവിൽ 100 രൂപയിൽ താഴെയായി. മലേഷ്യയിലും ബാേങ്കാക്കിലും വില ഗണ്യമായി കുറഞ്ഞു; 95-96 രൂപ. ചിലയിടത്ത് വില 86 രൂപയുമായി. ഇൗഅവസരവും ടയർ ലോബി ഇറക്കുമതിക്കായി ഉപയോഗിക്കുകയാണെന്ന ആരോപണവും ശക്തമാണ്.
വിലയിടിവ് പരിഹരിക്കാനുള്ള ഒരുനടപടിയും റബർ ബോർഡ് സ്വീകരിക്കുന്നില്ല. അന്താരാഷ്ട്ര വില കുറയുന്നതിെൻറ ചുവടുപിടിച്ച് ആഭ്യന്തര വില ഇനിയും കുറയുമെന്ന ആശങ്കയും കർഷകർക്കുണ്ട്. വിലസ്ഥിരത ഫണ്ടും നിലച്ചു. കോടികളാണ് ഇൗയിനത്തിൽ കെട്ടിക്കിടക്കുന്നത്. നാലുമാസമായി ഒരുരൂപപോലും കർഷകർക്ക് നൽകിയിട്ടില്ല. രാജ്യത്തെ മൊത്തം റബര്‍ ഉല്പാദനം 8.1 ശതമാനം ഉയര്‍ന്ന് 67,000 ടണ്ണായി വർധിച്ചെന്നാണ് കണക്ക്. റബർ വിലയിടിവും വിള ഇൻഷുറൻസ് പദ്ധതിയും വിലയിരുത്താൻ ഇൗമാസം 30ന് റബർ ബോർഡ് ചെയർമാനടക്കമുള്ളവരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് യോഗം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.