തിരൂർ നഗരസഭ സുവർണ്ണ ജൂബിലി ആഘോഷത്തിലേക്ക് മാധ്യമ പ്രവർത്തകനെ മർദിച്ച സി.ഐക്കും ക്ഷണം; വിവാദം
text_fieldsതിരൂർ: നഗരസഭ സുവർണ ജൂബിലി ആഘോഷത്തിൽ മാധ്യമ പ്രവർത്തകനെ മർദിച്ച തിരൂർ സി.ഐയയെ ക്ഷണക്കത്തിൽ നിന്ന് ഒഴിവാക്കാത്തതിൽ വിമർശനം. തിങ്കളാഴ്ചയാണ് തിരൂർ നഗരസഭ സുവർണ്ണ ജൂബിലി ആഘോഷവും മന്ത്രി വി. അബ്ദുറഹ്മാന് പൗര സ്വീകരണവും സംഘടിപ്പിച്ചിട്ടുള്ളത്. ഈ പരിപാടിയിൽ ആശംസ പറയുന്നവരുടെ പട്ടികയിലാണ് തിരൂർ സി.ഐ ടി.പി ഫർഷാദിൻെറ പേരുള്ളത്.
മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറിയും മാധ്യമം സ്റ്റാഫ് റിപ്പോർട്ടറുമായ കെ.പി.എം റിയാസിനെ അകാരണമായി മർദിച്ച വിഷയത്തിൽ തിരൂർ സി.ഐക്കെതിരെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. മർദനത്തിൽ വൻ പ്രതിഷേധം ഉയർന്നു കൊണ്ടിരിക്കുമ്പോൾ നഗരസഭ പരിപാടിയിൽ നിന്ന് സി.ഐയെ മാറ്റി നിർത്താത്തത് വിമർശനത്തിനിടയാക്കിയിട്ടുണ്ട്.
സി.ഐക്കെതിരെ നടപടിയുണ്ടാവുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. സി.ഐ എത്തിയാൽ പരിപാടി സ്ഥലത്ത് പ്രതിഷേധത്തിനിടയാക്കുമോയെന്ന ആശങ്ക സംഘാടകർക്കുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.