തിരൂരിൽ സി.പി.എം നേതാവിന്റെ വാഹനങ്ങൾ കത്തിച്ചു
text_fieldsപുറത്തൂർ: തിരൂർ മംഗലം പുല്ലൂണിയിൽ സി.പി.എം.നേതാവിന്റെ വീട്ടിൽ നിർത്തിയിട്ട കാറും സ്കൂട്ടറും കത്തിച്ചു. സി. പി. എം. പുല്ലൂണി ബ്രാഞ്ച് സെക്രട്ടറി ഇ.ശ്രീകുമാറിന്റെ വീട്ടിലെ വാഹനങ്ങളാണ് അക്രമികൾ കത്തിച്ചത്. ശനിയാഴ്ച പുലർ ച്ചേ 2.30തോടെയായായിരുന്നു സംഭവം. വീടിനകേത്തക്ക് പുക വന്നതിനെ തുടർന്ന് ശ്രീകുമാർ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് വീടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾ കത്തുന്നത് കണ്ടത്. ഉടൻ തന്നെ മോട്ടോർ ഉപയോഗിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും സ്കൂട്ടർ പൂർണ്ണമായും കത്തിചാമ്പലായി. വാഹനത്തിൽ നിന്ന് തീ ആളിപടർന്ന് വീടിന്റെ മുൻഭാഗത്തെ ജനൽ വാതിലുകളും വയറിംഗും കത്തിനശിച്ചു. അക്രമികൾ വീടിന്റെ പുറക് വശത്ത് കൂടിയാണ് അകത്ത് കടന്നത്. തിരൂർ സി.ഐ.കെ.എം ഷാജിയുടെ നേതൃത്വത്തിൽ പ്രദേശത്ത് വൻ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തിന് പിന്നിൽ മുമ്പ് പൊലീസിനേയും, മാധ്യമ പ്രവർത്തകരേയും ആക്രമിച്ച കേസിലെ ആർ .എസ് .എസ് നേതാക്കളാണെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും സി.പി.എം.നേതാക്കൾ ആവശ്യപ്പെട്ടു
വ്യാഴാഴ്ച കൊടിഞ്ഞി ഫൈസൽ വധകേസിലെ മുഖ്യപ്രതി പുല്ലൂുണി കാരാറ്റ് കടവ് പ്രജീഷ് എന്ന ബാബുവിനെ തെളിവെടുപ്പിനായി പോലീസ് വീട്ടിൽ കൊണ്ടുവന്നപ്പോൾ ഫോട്ടോ എടുക്കുമ്പോൾ ആർ.എസ്.എസ് പ്രവർത്തകർ മാധ്യമ പ്രവർത്തകരെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇതുവരെയും പോലീസ് ഈ കേസിൽ ആരെയും ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.