കുഴൽപ്പണം സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്താൻ ആവശ്യപ്പെട്ടത് ശോഭ സുരേന്ദ്രൻ -തിരൂർ സതീഷ്
text_fieldsമലപ്പുറം: കുഴൽപ്പണം സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്താൻ ആവശ്യപ്പെട്ടത് ശോഭ സുരേന്ദ്രനാണെന്ന് പാർട്ടി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്. ശോഭ സുരേന്ദ്രനോട് കുഴൽപ്പണം സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്നും തിരൂർ സതീഷ് പറഞ്ഞു. ശോഭയോട് മാത്രമല്ല, പല സംസ്ഥാനതല നേതാക്കളോടും കുഴൽപ്പണത്തിൻ്റെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. വെളിപ്പെടുത്തലിന് ശേഷം സംസ്ഥാന-ജില്ലാതല നേതാക്കൾ തന്നെ വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശോഭ സുരേന്ദ്രനോട് സഹതാപം മാത്രമാണ് ഉള്ളത്. കുഴൽപണം സംബന്ധിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കിൽ തുറന്നു പറയാൻ ശോഭ സുരേന്ദ്രൻ പറഞ്ഞു. ഡിസംബറിൽ സംഘടന തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇപ്പോൾ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞാൽ തനിക്കും ഗുണമാവുമെന്നാണ് ശോഭ സുരേന്ദ്രൻ പറഞ്ഞു.
രണ്ടു വർഷം മുൻപ് എന്നെ പാർട്ടിയിൽനിന്നു പുറത്താക്കിയെന്നാണ് ബിജെപി ജില്ലാ അധ്യക്ഷൻ പറഞ്ഞത്. എന്നാൽ അദ്ദേഹം പറഞ്ഞ സമയം കഴിഞ്ഞ് ആറുമാസത്തോളം ഞാൻ ഓഫിസ് ചുമതലയിൽ ഉണ്ടായിരുന്നു. ഓഫിസിലെ ഓഡിറ്റിങിന് രേഖകൾ ഹാജരാക്കിയത് ഞാനാണ്. ഞാൻ പാർട്ടിയിൽനിന്നു സ്വമേധയാ പുറത്തു പോയതാണ്, ആരും പുറത്താക്കിയതല്ല. പുറത്താക്കി എന്ന് പറയുന്നത് ഇവർക്കു രക്ഷപ്പെടാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം തന്നെ വിലക്ക് വാങ്ങിയെന്നത് വലിയ തമാശയാണ്. കുഴൽപ്പണ കേസിൽ കള്ളപ്പണക്കാരനായ ധർമരാജൻ ആദ്യം ബന്ധപ്പെട്ടത് കെ.സുരേന്ദ്രനെയും മകനെയുമാണ്. കള്ളപ്പണക്കാരനുമായി എന്താണ് സംസ്ഥാന അധ്യക്ഷന് ബന്ധം? മുൻപും ധർമരാജനിൽ നിന്ന് സുരേന്ദ്രൻ പണം വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.