യാസിർ വധക്കേസ് പ്രതി 20 വർഷത്തിന് ശേഷം പിടിയിൽ
text_fieldsതിരൂർ: മതംമാറിയ വൈരാഗ്യത്തിന് തിരൂരിൽ ആർ.എസ്.എസ് പ്രവർത്തകർ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 20 വർഷമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ. തിരൂർ പയ്യനങ്ങാടി ആമപാറക്കൽ യാസിറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പുറത്തൂർ പുതുപ്പള്ളി ചന്ദനപ്പറമ്പിൽ സുരേന്ദ്രനെയാണ് (45) എസ്.ഐ സുമേഷ് സുധാകറും സംഘവും അറസ്റ്റ് ചെയ്തത്.
കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സുരേന്ദ്രൻ നാലാം പ്രതിയാണ്. കുടകിലും മറ്റുമായി ഒളിവിൽ കഴിയുകയായിരുന്നു. ഹെർണിയ ശസ്ത്രക്രിയക്കായി നാട്ടിലെത്തിയപ്പോഴാണ് പിടിയിലായത്. സിവിൽ പൊലീസ് ഓഫിസർമാരായ സജി, ആദർശ്, അനൂപ്, അഭിമന്യു, ഷിബു, ലക്ഷ്മണൻ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
അയ്യപ്പൻ ആയിരുന്ന യാസിർ മതംമാറിയ ശേഷം പയ്യനങ്ങാടിയിൽ കുടുംബസമേതം താമസിക്കുന്നതിനിടെ 1998ലാണ് കൊല്ലപ്പെട്ടത്. യാസിറും മതംമാറി ഇസ്ലാം സ്വീകരിച്ച സുഹൃത്ത് അബ്ദുൽ അസീസും വീട്ടിലേക്ക് വരുന്നതിനിടെ ആർ.എസ്.എസ് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. യാസിർ കൊല്ലപ്പെടുകയും അസീസിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. കേസിൽ ആറ് പ്രതികളാണുള്ളത്. ഒരാൾ പിന്നീട് കൊല്ലപ്പെട്ടു. നാലുപേർ കുറ്റവിമുക്തരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.