16 ലക്ഷം രൂപ കുഴൽപണവുമായി തിരൂരങ്ങാടി സ്വദേശി പിടിയിൽ
text_fieldsതാനൂർ: 16 ലക്ഷം രൂപയുടെ കുഴൽപണവുമായി തിരൂരങ്ങാടി സ്വദേശി താനൂർ പൊലീസിെൻറ പിടിയിൽ. കൊട്ടുവലക്കാട് കുറുതോടി വീട്ടിൽ കാസിമിനെയാണ് (67) താനൂരിൽ വെച്ച് പിടികൂടിയത്.
കോയമ്പത്തൂർ- -കണ്ണൂർ എക്സ്പ്രസിൽ കോയമ്പത്തൂരിൽനിന്ന് 16 ലക്ഷം രൂപ 500, 2000 നോട്ടുകളുടെ കെട്ടുകളാക്കി ബെൽറ്റ് പോലെ അരയിൽ കെട്ടിയും ദേഹത്തു ഒളിപ്പിച്ചുമാണ് താനൂരിൽ എത്തിച്ചത്. ഫോൺ നമ്പറുകൾ ഇടക്ക് മാറ്റിയും ഫോൺ ഓഫ് ആക്കിയും വിദഗ്ധമായി നിരവധി തവണ പണം കോയമ്പത്തൂരിൽനിന്ന് എത്തിച്ചു പല സ്ഥലങ്ങളിൽ വിതരണം ചെയ്തു വന്നിരുന്ന കാസിമിനെ പൊലീസ് സംഘം തന്ത്രപൂർവം വലയിലാക്കുകയായിരുന്നു. പ്രതി മുമ്പും കുഴൽപണവുമായി പിടിയിലായിട്ടുണ്ട്.
ജില്ല പൊലീസ് മേധാവി സുജിത് ദാസിെൻറ നിർദേശപ്രകാരം താനൂർ ഡിവൈ.എസ്.പി മൂസ വള്ളിക്കാടെൻറ നേതൃത്വത്തിൽ താനൂർ സി.ഐ കെ.ജെ. ജിനേഷ്, എസ്.ഐമാരായ ശ്രീജിത്ത്, ഹരിദാസ്, സി.പി.ഒമാരായ സലേഷ്, വിപിൻ, ജിനേഷ്, സുബൈർ, സാജൻ എന്നിവരും ഡാൻസഫ് സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.