ടൈറ്റാനിയം കേസ് സി.ബി.ഐക്ക് വിടാൻ സർക്കാർ ശുപാർശ
text_fieldsതിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം അഴിമതി കേസ് അന്വേഷണം സി.ബി.ഐക്ക് വിടാൻ സർ ക്കാർ തീരുമാനിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവർ ആരോപണ വിധേയരായ കേസാണിത്. ടൈറ്റാനിയത്തിൽ മലിനീകരണ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. വിജിലൻസിെൻറയും സർക്കാറിന് ലഭിച്ച പരാതികളുടേയും അടിസ്ഥാനത്തിലാണ് അന്വേഷണം സി.ബി.െഎക്ക് വിടുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും ഇബ്രാഹിം കുഞ്ഞ് വ്യവസായ മന്ത്രിയുമായിരുന്ന 2004-06ലാണ് തിരുവനന്തപുരത്തെ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡില്‍ മലിനീകരണ നിയന്ത്രണ സംവിധാനം സ്ഥാപിക്കാൻ തീരുമാനമെടുത്തത്. ഇതില്‍ 256 കോടി രൂപയുടെ അഴിമതി നടന്നതായി മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.കെ. രാമചന്ദ്രനാണ് ആദ്യമായി ആരോപണം ഉന്നയിച്ചത്. 2006 ഒക്ടോബറിൽ വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നേപ്പാൾ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു.
ഇടപാടിൽ സര്‍ക്കാറിന് 80 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണ്ടെത്തിയെങ്കിലും തെളിവുകൾ ഹാജരാക്കാൻ വിജിലൻസിന് സാധിച്ചില്ല. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർക്ക് ക്ലീൻചിറ്റ് നൽകിയ വിജിലൻസ്, ടൈറ്റാനിയം മുൻ ചെയര്മാന് ടി. ബാലകൃഷ്ണൻ, മുന്‍ എം.ഡിമാര്‍ എന്നിവരുള്‍പ്പെടെ ആറ് ഉന്നത ഉദ്യോഗസ്ഥരെ പ്രതിയാക്കി. എന്നാൽ, വിജിലൻസിെൻറ അേന്വഷണ റിപ്പോർട്ട് കോടതി തള്ളി, തുടരന്വേഷണത്തിന് ഉത്തരവിട്ടു. വിജിലൻസ് അന്വേഷണം തൃപ്തികരമല്ലെന്നും യഥാർഥ പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ചൂണ്ടിക്കാട്ടി സർക്കാറിന് മുന്നിലും പരാതി വന്നു. ഇൗ സാഹചര്യത്തിലാണ് അന്വേഷണം സി.ബി.െഎക്ക് വിടുന്നത്. കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് അന്താരാഷ്ട്ര ബന്ധം ഉള്ളതും കേസ് സി.ബി.ഐക്ക് വിടാൻ കാരണമാണെന്ന് സര്‍ക്കാർ വിശദീകരിച്ചു. കേസ് അന്വേഷിച്ച വിജിലൻസ് ഇൻറർപോളിെൻറ ഉൾപ്പെടെ സഹായം തേടിയിരുന്നു.
ടൈറ്റാനിയം കേസ്
2004-06 ൽ മെറ്റ്കോണ്‍ എന്ന കമ്പനിയുടെ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാണ് മാലിന്യപ്ലാൻറ് നിർമിക്കാന്‍ തീരുമാനിച്ചത്.
ബ്രിട്ടനിലെ വി.എ ടെക് വെബാഗ്, എ.വി.ഐ യൂറോപ്, ഫിൻലൻഡിലെ കെമറ്റോർ എക്കോ പ്ലാനിങ് കമ്പനികൾ വഴി 86 കോടിയുടെ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തെങ്കിലും ഒന്നു പോലും ഇതുവരെ സ്ഥാപിക്കാനായില്ല. യന്ത്രങ്ങൾ നശിക്കുകയും ചെയ്തു. പാർട്ടിയിലും സർക്കാറിലുമുള്ള സ്വാധീനം അഴിമതിക്കായി വിനിയോഗിച്ചതായാണ് അന്ന് കെ.പി.സി.സി പ്രസിഡൻറായിരുന്ന രമേശ് ചെന്നിത്തലക്കെതിരായ ആരോപണം.
സി.ബി.െഎ അന്വേഷണ ആവശ്യം മൂന്നാംതവണ
തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസിൽ സംസ്ഥാന സർക്കാർ സി.ബി.െഎ അന്വേഷണം ആവശ്യപ്പെടുന്നത് ഇത് മൂന്നാം തവണ. 2014 ൽ ഇൗ വിഷയത്തിൽ ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫ് പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചിരുന്നു. അന്ന് പ്രസിദ്ധീകരിച്ച ലേഖനത്തിൽ മന്ത്രി ടി.എം. തോമസ് െഎസക്കാണ് ഇൗ വിഷയത്തിൽ രണ്ടുതവണ സി.ബി.െഎ അന്വേഷണം എൽ.ഡി.എഫ് സർക്കാർ ആവശ്യപ്പെട്ടിരുന്നെന്നും അത് കേന്ദ്രസർക്കാർ നിരാകരിച്ചിരുന്നെന്നും വ്യക്തമാക്കുന്നത്.
എന്തുകൊണ്ട് എൽ.ഡി.എഫ് സർക്കാറിെൻറ കാലത്ത് അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തിയില്ല എന്ന ന്യായമായ സംശയം ഇവിടെ ഉയരാം എന്ന് ലേഖനത്തിൽ െഎസക് വ്യക്തമാക്കുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ വിജിലന്‍സിനെ അന്വേഷണചുമതല ഏല്പിച്ചിരുന്നു. എന്നാല്‍ അന്വേഷണം മന്ദഗതിയിലാണെന്ന് അക്കാലത്തുതന്നെ ശ്രദ്ധയില്‍പെട്ടിരുന്നു. വിദേശകമ്പനികള്‍ അടക്കം ഉള്‍പ്പെട്ട ഈ കേസ് സി.ബി.ഐ അന്വേഷിക്കുന്നതാണ് ഉചിതം എന്ന് എൽ.ഡി.എഫ് മന്ത്രിസഭ തീരുമാനിച്ചിരുന്നു. രണ്ടുതവണ ഇക്കാര്യം കേന്ദ്രസര്‍ക്കാറിനോട് ഔദ്യോഗികമായി ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ ടൈറ്റാനിയം അഴിമതിയില്‍ സി.ബി.ഐ അന്വേഷണം എന്ന ആവശ്യം രണ്ടുതവണയും കേന്ദ്രസര്‍ക്കാര്‍ നിരസിെച്ചന്നാണ് െഎസക് വ്യക്തമാക്കിയിട്ടുള്ളത്.
തെളിവ് നൽകാം –കെ.കെ. രാമചന്ദ്രൻ മാസ്റ്റർ
കക്കോടി: ടൈറ്റാനിയം കേസിൽ തെളിവ് നൽകാൻ തയാറാണെന്ന് മുൻ മന്ത്രി കെ.കെ. രാമചന്ദ്രൻ മാസ്റ്റർ. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അഴിമതിക്ക് ഉത്തരവാദികളാണെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലേറി മൂന്നു വർഷത്തിനു ശേഷം അന്വേഷണത്തിനുള്ള സർക്കാർ തീരുമാനം പ്രഹസനമാണെന്നും ഇതു ഒത്തുകളിയാണെന്നും രാമചന്ദ്രൻ മാസ്റ്റർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.