ടൈറ്റാനിയം ജോലി തട്ടിപ്പ്; പ്രധാന പ്രതികളെ പിടികൂടാനാകാതെ പൊലീസ്
text_fieldsതിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ പ്രധാന പ്രതികളെ പിടികൂടാനാകാതെ പൊലീസ് അന്വേഷണം ഇഴയുന്നു. പ്രത്യേക സംഘത്തിന് രൂപം നൽകിയെങ്കിലും പ്രധാന പ്രതികൾ ഒളിവിലാണ്. പ്രധാന ഇടനിലക്കാരി ദിവ്യ നായരെ അറസ്റ്റ് ചെയ്തതും ടൈറ്റാനിയത്തിൽ പരിശോധന നടത്തിയതും മാത്രമാണ് പുരോഗതി. ടൈറ്റാനിയം ഡി.ജി.എമ്മായിരുന്ന ശശിധരന് തമ്പിയടക്കമുള്ള ആറു പ്രതികളില്‍ ഒരാളെ പോലും പിടികൂടാനായിട്ടില്ല.
ഒക്ടോബറില്‍ കന്റോണ്‍മെന്റ് പൊലീസും നവംബറില്‍ പൂജപ്പുര പൊലീസും വെഞ്ഞാറമൂട് പൊലീസും എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. കഴിഞ്ഞയാഴ്ച മാധ്യമങ്ങളിൽ വാർത്ത വന്നതോടെ ഞായറാഴ്ച രാവിലെ ദിവ്യ നായരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അപ്പോഴേക്കും മറ്റ് പ്രതികൾ മുങ്ങി. ഇവരെ പിടികൂടാന്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
കേസിലെ പ്രധാനി ശ്യാംലാലിന്റെ ഭാര്യക്ക് എല്ലാം അറിയാമായിരുന്നുവെന്ന് ദിവ്യ തന്നെ ഉദ്യോഗാര്‍ഥികളോട് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. പക്ഷേ അഭിഭാഷകയായ ഇവർക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.