Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടൈറ്റാനിയം ജോലി...

ടൈറ്റാനിയം ജോലി തട്ടിപ്പ്: ശശികുമാരന്‍ തമ്പിക്ക് മുന്‍കൂര്‍ ജാമ്യമില്ല

text_fields
bookmark_border
ടൈറ്റാനിയം ജോലി തട്ടിപ്പ്: ശശികുമാരന്‍ തമ്പിക്ക് മുന്‍കൂര്‍ ജാമ്യമില്ല
cancel

തി​രു​വ​ന​ന്ത​പു​രം: ടൈ​റ്റാ​നി​യം ജോ​ലി ത​ട്ടി​പ്പ് കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യും ക​മ്പ​നി​യി​ലെ ലീ​ഗ​ല്‍ ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ മാ​നേ​ജ​റു​മാ​യ ശ​ശി​കു​മാ​ര​ന്‍ ത​മ്പി​യു​ടെ മു​ന്‍കൂ​ര്‍ ജാ​മ്യ ഹ​ര​ജി കോ​ട​തി ത​ള്ളി.

കേ​സി​ൽ നി​ർ​ണാ​യ​ക പ​ങ്കു​ണ്ടെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ്​ ആ​റാം അ​ഡീ​ഷ​ന​ല്‍ ജി​ല്ല സെ​ഷ​ന്‍സ് കോ​ട​തി ജ​ഡ്ജി കെ. ​വി​ഷ്ണുവിന്റെ നടപടി.. ശ​ശി​കു​മാ​ര​ന്‍ ത​മ്പി​യു​ടെ അ​ടു​ത്താ​ണ് മ​റ്റ് പ്ര​തി​ക​ള്‍ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ഇ​ന്റ​ര്‍വ്യൂ​വി​നാ​യി കൊ​ണ്ടു​വ​ന്ന്​ ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്ന്​ പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു. ജോ​ലി ത​ട്ടി​പ്പി​ന്റെ വ്യാ​പ്തി വ​ലു​താ​യ​തി​നാ​ലും നി​ര​വ​ധി പ​രാ​തി​ക​ള്‍ ഇ​പ്പോ​ഴും ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്ന്​ പ്രോ​സി​ക്യൂ​ട്ട​ർ എം. ​സ​ലാ​ഹു​ദ്ദീ​ൻ അ​റി​യി​ച്ചു.

പൂ​ജ​പ്പു​ര പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ത​ട്ടി​പ്പ് കേ​സി​ലാ​ണ് ശ​ശി​കു​മാ​ര​ന്‍ ത​മ്പി മു​ന്‍കൂ​ര്‍ ജാ​മ്യ​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പാ​റ​ശ്ശാ​ല സ്വ​ദേ​ശി​നി​യാ​യ എ​യ്ഡ​ഡ് സ്‌​കൂ​ള്‍ അ​ധ്യാ​പി​ക​യി​ല്‍നി​ന്ന് 14 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സി​ൽ നാ​ലാം പ്ര​തി​യാ​ണ് ശ​ശി​കു​മാ​ര​ന്‍ ത​മ്പി. അ​ധ്യാ​പി​ക​യു​ടെ ഒ​പ്പം ജോ​ലി​നോ​ക്കി​യി​രു​ന്ന പാ​റ​ശ്ശാ​ല പെ​രും​കു​ളം പു​ന​ലാ​ല്‍ സൈ​മ​ണ്‍ റോ​ഡി​ല്‍ ഷം​നാ​ദാ​ണ് അ​ധ്യാ​പി​ക​യു​ടെ മ​ക​ന് ടൈ​റ്റാ​നി​യം ക​മ്പ​നി​യി​ല്‍ മെ​ക്കാ​നി​ക്കാ​യി ജോ​ലി വാ​ഗ്ദാ​നം ചെ​യ്​​ത​ത്.

കേ​സി​ലെ മ​റ്റ് പ്ര​തി​ക​ളാ​യ പ്രേം​കു​മാ​ര്‍, ശ്യാം​ലാ​ല്‍ എ​ന്നി​വ​രോ​ടൊ​പ്പം അ​ധ്യാ​പി​ക​യു​ടെ മ​ക​നെ ടൈ​റ്റാ​നി​യം ക​മ്പ​നി​യി​ല്‍ കൊ​ണ്ടു​വ​ന്ന് ശ​ശി​കു​മാ​ര​ന്‍ ത​മ്പി​യെ ക​ണ്ട്​ വി​ശ്വാ​സ്യ​ത നേ​ടി​യെ​ടു​ത്താ​ണ്​ പ്ര​തി​ക​ള്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്ന്​ ​എ​ഫ്.​ഐ.​ആ​റി​ൽ പ​റ​യു​ന്നു. അ​തി​നി​ടെ ക​ഴി​ഞ്ഞ​ദി​വ​സം ക​സ്റ്റ​ഡി​യി​ൽ​വി​ട്ട കേ​സി​ലെ മു​ഖ്യ സൂ​ത്ര​ധാ​ര​ക​ൻ ശ്യാം​ലാ​ലു​മാ​യി പൊ​ലീ​സ്​ തെ​ളി​വെ​ടു​പ്പ്​ ന​ട​ത്തി. ഈ​മാ​സം ഒ​മ്പ​ത്​ വ​രെ​യാ​ണ്​ ഇ​യാ​ളെ പൂ​ജ​പ്പു​ര പൊ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Titanium job scam
News Summary - Titanium job scam: No anticipatory bail for Sasikumaran Thambi
Next Story