Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടൈറ്റാനിയം തട്ടിപ്പ്​:...

ടൈറ്റാനിയം തട്ടിപ്പ്​: സി.ഐ.ടി.യു നേതാവിനെതിരെ കേസ്

text_fields
bookmark_border
ടൈറ്റാനിയം തട്ടിപ്പ്​: സി.ഐ.ടി.യു നേതാവിനെതിരെ കേസ്
cancel

തി​രു​വ​ന​ന്ത​പു​രം: ടൈ​റ്റാ​നി​യം ജോ​ലി ത​ട്ടി​പ്പി​ല്‍ ഇ​ട​നി​ല​ക്കാ​ര​നാ​യ സി.​ഐ.​ടി.​യു നേ​താ​വി​നെ​തി​രെ​യും കേ​സ്. ഇ​ന്ത്യ​ൻ കോ​ഫി​ഹൗ​സി​ലെ സി.​പി.​എം തൊ​ഴി​ലാ​ളി സം​ഘ​ട​ന​യു​ടെ ജി​ല്ല സെ​ക്ര​ട്ട​റി അ​നി​ല്‍ മ​ണ​ക്കാ​ടി​നെ​തി​രെ​യാ​ണ് ക​ന്റോ​ണ്‍മെ​ന്‍റ് പൊ​ലീ​സ് എ​ഫ്.​ഐ.​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഇ​തോ​ടെ ടൈ​റ്റാ​നി​യം ത​ട്ടി​പ്പി​ലെ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലും പു​റ​ത്തു​വ​രു​ക​യാ​ണ്.

പ്ര​ധാ​ന പ്ര​തി ദി​വ്യ നാ​യ​ർ​ക്കൊ​പ്പം അ​നി​ലും ത​ട്ടി​പ്പി​ൽ ഇ​ട​നി​ല​ക്കാ​ര​നാ​യി​രു​ന്നു എ​ന്നാ​ണ്​​ ഇ​പ്പോ​ൾ വ്യ​ക്ത​മാ​കു​ന്ന​ത്. അ​നി​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ 10ല​ക്ഷം രൂ​പ ദി​വ്യ​ക്ക്​ കൈ​മാ​റി​യെ​ന്നാ​ണ്​ പ​രാ​തി​ക്കാ​ര​നാ​യ ഉ​ദ്യോ​ഗാ​ർ​ഥി​യു​ടെ മൊ​ഴി. കോ​ഫി​ഹൗ​സി​ല്‍ ജോ​ലി ചെ​യ്യു​ന്ന ബ​ന്ധു​വ​ഴി​യാ​ണ് ജീ​വ​ന​ക്കാ​ര​നും തൊ​ഴി​ലാ​ളി യൂ​നി​യ​ന്‍ നേ​താ​വു​മാ​യ അ​നി​ലി​നെ സ​മീ​പി​ച്ച​ത​ത്രെ. ടൈ​റ്റാ​നി​യ​ത്തി​ല്‍ അ​പേ​ക്ഷി​ച്ചാ​ല്‍ മാ​ത്രം പോ​രാ, പ​ണം കൊ​ടു​ത്താ​ലേ ജോ​ലി കി​ട്ടൂ എ​ന്ന്​ പ​റ​ഞ്ഞ്​ വി​ശ്വ​സി​പ്പി​ച്ച അ​നി​ല്‍ ഉ​ദ്യോ​ഗാ​ർ​ഥി​യു​മാ​യി ദി​വ്യ നാ​യ​രു​ടെ ജേ​ക്ക​ബ്സ്​ ജ​ങ്​​ഷ​നി​ലെ വീ​ട്ടി​ലെ​ത്തി. അ​വി​ടെ വെ​ച്ച്​ ര​ണ്ടു​ത​വ​ണ​യാ​യാ​ണ്​ 10 ല​ക്ഷം ന​ൽ​കി​യ​ത്. പ​ണം കൈ​മാ​റി​യ​ശേ​ഷം ഹാ​ള്‍ ടി​ക്ക​റ്റ് വ​ന്നോ​യെ​ന്ന്​ ദി​വ്യ അ​ന്വേ​ഷി​ച്ച് കൊ​ണ്ടേ​യി​രു​ന്നു. വൈ​കാ​തെ ഹാ​ള്‍ ടി​ക്ക​റ്റ് കി​ട്ടി. എ​ന്നാ​ൽ, പ​ണം കൊ​ടു​ത്ത​തു​കൊ​ണ്ട് പ​രീ​ക്ഷ എ​ഴു​തേ​ണ്ടെ​ന്നും ഇ​ന്‍റ​ര്‍വ്യൂ​വി​ല്‍ പ​ങ്കെ​ടു​ത്താ​ല്‍ മ​തി​യെ​ന്നും ദി​വ്യ പ​റ​ഞ്ഞു. ഇ​തു​സം​ബ​ന്ധി​ച്ച ശ​ബ്ദ​രേ​ഖ​യും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. കോ​വി​ഡ് സ​മ​യ​മാ​യ​തി​നാ​ല്‍ ലീ​ഗ​ല്‍ ഡി.​ജി.​എം ശ​ശി​കു​മാ​ര​ന്‍ ത​മ്പി മ​റ്റൊ​രു പ്ര​തി ശ്യാം​ലാ​ലി​ന്‍റെ ഫോ​ണി​ൽ വി​ഡി​യോ കാ​ള്‍ വ​ഴി​യാ​ണ്​ ഇ​ന്‍റ​ര്‍വ്യൂ ചെ​യ്ത​ത്. മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ജോ​ലി കി​ട്ടാ​താ​യ​തോ​ടെ പ​ണം ന​ഷ്ട​മാ​യെ​ന്ന് ബോ​ധ്യ​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്നാ​ണ്​ പ​രാ​തി​ക്കാ​ര​ൻ പ​റ​യു​ന്ന​ത്.

കോ​ഫി ഹൗ​സി​ല്‍ അ​നി​ല്‍ വ​ഴി നി​ര​വ​ധി പേ​ർ ത​ട്ടി​പ്പി​നി​ര​യാ​യെ​ന്ന ആ​ക്ഷേ​പ​മാ​ണ്​ ഉ​യ​രു​ന്ന​ത്. കോ​ഫി​ഹൗ​സി​ല്‍ത​ന്നെ ഒ​ന്നി​ച്ച് ജോ​ലി ചെ​യ്യു​ന്ന വേ​റെ​യും തൊ​ഴി​ലാ​ളി​ക​ളെ അ​നി​ല്‍ ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​താ​യാ​ണ്​ വി​വ​രം. ഫോ​ണി​ല്‍ ആ​രോ​ടും സം​സാ​രി​ക്കാ​തെ നേ​രി​ട്ടാ​യി​രു​ന്നു അ​നി​ലി​ന്‍റെ ഇ​ട​പാ​ടു​ക​ൾ. ദി​വ്യ നാ​യ​രെ പ​ണ​വും​കൊ​ണ്ട് കാ​ണാ​ന്‍ പോ​കു​ന്ന​വ​രു​ടെ​യെ​ല്ലാം ഒ​പ്പം അ​നി​ലും ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​ണ്​ വ്യ​ക്ത​മാ​കു​ന്ന​ത്.

അ​നി​ലി​ന് സ​സ്‌​പെ​ൻ​ഷൻ

തി​രു​വ​ന​ന്ത​പു​രം: ടൈ​റ്റാ​നി​യം ത​ട്ടി​പ്പ്​ കേ​സി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ അ​നി​ൽ മ​ണ​ക്കാ​ടി​നെ ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സ്​ എം​പ്ലോ​യീ​സ്​ യൂ​നി​യ​ൻ (ഐ.​സി.​എ​ച്ച്‌.​ഇ.​യു (സി.​ഐ.​ടി.​യു) ൽ ​നി​ന്ന്‌ സ​സ്‌​പെ​ൻ​ഡ്​​ ചെ​യ്‌​തു. യൂ​നി​യ​ന്റെ അ​റി​വോ​ടു​കൂ​ടി​യാ​യി​രു​ന്നി​ല്ല അ​നി​ലി​ന്റെ ഇ​ട​പെ​ട​ലു​ക​ളെ​ന്ന്​ സം​ഘ​ട​ന അ​റി​യി​ച്ചു.

സി.​ഐ.​ടി.​യു​വി​ന്റെ സം​സ്ഥാ​ന, ജി​ല്ല ഘ​ട​ക​ങ്ങ​ളു​മാ​യി ആ​ലോ​ചി​ക്കാ​തെ ഏ​താ​നും കോ​ഫി ഹൗ​സ്‌ ജീ​വ​ന​ക്കാ​രെ​യും പു​റ​ത്തു​നി​ന്നു​ള്ള​വ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി അ​നി​ൽ രൂ​പ​വ​ത്​​ക​രി​ച്ച ഇ​ന്ത്യ​ൻ കോ​ഫി​ഹൗ​സ്‌ വ​ർ​ക്കേ​ഴ്‌​സ്‌ റി​ട്ട​യേ​ഴ്‌​സ്‌ ആ​ൻ​ഡ്​ ഫാ​മി​ലി മെം​ബേ​ഴ്‌​സ്‌ വെ​ൽ​ഫെ​യ​ർ കോ​ഓ​പ​റേ​റ്റി​വ്‌ സൊ​സൈ​റ്റി​യു​മാ​യി സി.​ഐ.​ടി.​യു​വി​നോ സി.​പി​എ​മ്മി​നോ ബ​ന്ധ​മി​ല്ല. സൊ​സൈ​റ്റി രൂ​പ​വ​ത്​​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ അ​നി​ലി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കും. ഐ.​സി.​എ​ച്ച്‌.​ഇ.​യു (സി.​ഐ.​ടി.​യു) അം​ഗ​ങ്ങ​ളാ​യ സൊ​സൈ​റ്റി അം​ഗ​ങ്ങ​ളെ​യും സ​സ്‌​പെ​ന്‍ഡ്​ ചെ​യ്‌​ത​താ​യി യൂ​നി​യ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. രാ​ജേ​ഷ്‌ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:casecitu leadertitanium scam
News Summary - Titanium scam: Case against CITU leader
Next Story