ടൈറ്റാനിയം അഴിമതി: റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശം
text_fieldsതിരുവനന്തപുരം: ടൈറ്റാനിയം അഴിമതി കേസിൽ രാഷ്ട്രീയക്കാരുടെ പങ്ക് അന്വോഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ കോടതി റിപ്പോർട്ട് തേടി. ഇൗ കേസിൽ ഇതു വരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കിയ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദ്ദേശം. അടുത്ത മാസം 7ന് കേസ് പരിഗണിക്കുമ്പോൾ റിപ്പോർട്ട് സമർപ്പിക്കണം. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ജഡജ് അജിത്ത് കുമാറിന്‍റേതാണ് നിർദേശം.
വിജിലൻസ് സംഘം ഇതുവരെയുള്ള അന്വോഷണത്തിന്‍റെ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് ബുധനാഴ്ച കോടതിയിൽ സമർപ്പിച്ചു.
2006 ൽ അന്നത്തെ മുഖ്യമന്ത്രി ആയിരിക്കെയാണ് ഉമ്മൻചാണ്ടി പദ്ധതിക്ക് അനുമതി നൽകിയത്. പ്ലാൻറിന്‍റെ നിർമാണത്തിന് ആവശ്യമായ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് അന്നത്തെ മലിനീകരണ നിയന്ത്രണ വകുപ്പിന്‍റെ ചുമതലയുണ്ടായിരുന്ന മന്ത്രി കെ.കെ.രാമചന്ദ്രനിൽ അന്നത്തെ കെ.പി.സി.സി പ്രസിഡൻറായിരുന്ന രമേശ് ചെന്നിത്തല സമ്മർദ്ദം ചെലത്തിയാണ് മെക്കോൺ കമ്പനി വഴി ഫിൻലാഡിലെ കമ്പനിക്കാണ് കരാർ നൽകിയത് ഇതിൽ അഴിമതി നടന്നുവെന്നാണ് ഹരജിയിലെ ആരോപണം. ഇതേ തുടർന്നാണ് വിജിലൻസ് ഇന്റർപോളിന്‍റെ മേൽനോട്ടം കേസിൽ ആവശ്യപ്പെട്ട് ഹരജി നൽകിയത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരെ ഉൾപ്പെടുത്തി വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിനിടെ കേസിലെ പ്രതിയും അന്നത്തെ ടൈറ്റാനിയത്തിലെ എഞ്ചിനീയറായ സന്തോഷ് എന്നയാൾ നൽകിയ ഹരജിയിൽ ഹൈക്കോടതി കേസ് സ്റ്റേ ചെയ്തു. എന്നാൽ കേസ് നടപടിയുടെ മൊത്തത്തിലുള്ള സ്റ്റേ നീക്കിയ കോടതി സ്റ്റേ ഹരജിക്കാരന് മാത്രമായി പരിമിതപ്പെടുത്തി. ഇതേ തുടർന്നാണ് അന്വോഷണം വീണ്ടും ആരംഭിച്ചത്. 2006ലാണ് ടൈറ്റാനിയം അഴിമതി കേസിന്‍റെ അന്വോഷണം ആരംഭിച്ചത്. ഇതിനിടയിൽ കേസ് അവസാനിപ്പിക്കണമെന്ന് കാണിച്ച് വിജിലൻസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു.എന്നാൽ കോടതി ഈ ആവശ്യം തള്ളിയിരുന്നു. മണക്കാട് സ്വദേശി ജയിനാണ് സ്വകാര്യ ഹരജി സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.