ടി.കെ. അബ്ദുല്ലയുടെ അവസാന പുസ്തകം പുറത്തിറങ്ങി
text_fieldsകോഴിക്കോട്: അന്തരിച്ച പ്രമുഖ പണ്ഡിതൻ ടി.കെ. അബ്ദുല്ലയുടെ ചിന്തകൾ വരും തലമുറക്ക് പ്രചോദനമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് പുറത്തിറക്കിയ 'ഖുർആൻ, സമുദായം, പ്രസ്ഥാനം: എെൻറ ബോധ്യങ്ങൾ' എന്ന അബ്ദുല്ലയുടെ അവസാന ഗ്രന്ഥം കാലിക്കറ്റ് സർവകലാശാല അറബിക് വിഭാഗം മുൻ തലവൻ ഡോ. ഇ.കെ. അഹമ്മദ് കുട്ടിക്ക് നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. വഴികാട്ടിയായ നേതാവായിരുന്നു ടി.കെ. വിഭജനത്തിെൻറയും കഷ്ടപ്പാടുകളുടെയും കാലം പുസ്തകത്തിൽ അനുഭവിച്ചറിയാം. യുഗപ്രഭാവെൻറ വിടവാങ്ങൽ കൃതിയാണ് പുറത്തിറങ്ങുന്നതെന്നും എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു.
അടിസ്ഥാന കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ മാറിവരുന്ന സാഹചര്യങ്ങൾക്കനുസരിച്ച് ചിന്താപരമായ നീക്കങ്ങൾ ആവശ്യമുണ്ടെന്ന് 'മാധ്യമം' ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ പറഞ്ഞു. പ്രശ്നങ്ങളെ പ്രായോഗികമായി അഭിമുഖീകരിക്കുന്നതിെൻറ പ്രാധാന്യം ഗ്രന്ഥത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐ.പി.എച്ച് ഡയറക്ടർ ഡോ. കൂട്ടിൽ മുഹമ്മദലി അധ്യക്ഷത വഹിച്ചു. പി.വി. റഹ്മാബി, എം.വി. മുഹമ്മദ് സലീം മൗലവി, നഹാസ് മാള, ആശിഖ ശനിൻ, ടി.കെ. ഫാറൂഖ് എന്നിവർ സംസാരിച്ചു. കെ.ടി. ഹുസൈൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.