ടി.കെ. ഹാരിസ് അന്തരിച്ചു
text_fieldsകോഴിക്കോട്: കോഴിക്കോട്ടെ മുതിർന്ന പ്രവാസി സാംസ്കാരിക പ്രവർത്തകൻ ടി.കെ. ഹാരിസ് നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിലായിരുന്നു അന്ത്യം.
കുവൈറ്റിൽ പ്രവാസജീവിതം നയിച്ചിരുന്ന കാലത്ത് കലാ കുവൈത്ത് എന്ന പ്രവാസി സാംസ്കാരിക സംഘടനയുടെ രൂപീകരണത്തിൽ നിർണായക പങ്കു വഹിച്ച വ്യക്തിയാണ്. ഫലസ്തീൻ പ്രശ്നം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ 80കളിൽ മലയാള ആനുകാലികങ്ങളിൽ എഴുതിയ ലേഖനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. എം.എൻ. വിജയൻ പഠനകേന്ദ്രത്തിന്റെ സ്ഥാപനത്തിൽ പ്രധാന പങ്ക് വഹിച്ചു. നിലവിൽ ജനാധിപത്യവേദി എക്സിക്യൂട്ടിവ് അംഗമാണ്.
ഭാര്യ: കെ. ബീവി. മക്കൾ: ഡോ. ശബാന ഹാരിസ്, സുചിന്ത ഹാരിസ്, ഡോ. സച്ചിൻ ഹാരിസ്. മരുമക്കൾ: ഡോ. ആഷിക്ക് മൊയ്തീൻ, ഹിഷാം മൊയ്തീൻ, സഹ്ന അരീപ്പുറത്ത്. പേരക്കുട്ടികൾ: ദുആ, മെഹ്നാസ്, ദിയാ, സമാറാ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.