ഡോ. ടി.കെ. രവീന്ദ്രൻ അന്തരിച്ചു
text_fieldsകോഴിക്കോട്: ചരിത്ര പണ്ഡിതനും കവിയും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായിരുന്ന ഡോ. ടി.കെ. രവീന്ദ്രൻ (86) അന്തരിച്ചു. പി.വി.എസ് ആശുപത്രിയിൽ ചൊവ്വാഴ്ച വൈകീട്ട് 6.45ഒാടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. തൃശൂർ വലപ്പാട് എടമുട്ടത്ത് കുഞ്ഞികൃഷ്ണെൻറയും കാർത്യായനിയുടെയും മകനായി 1932 ഒക്ടോബർ 15നായിരുന്നു ജനനം. ബോംബെ സർവകലാശാലയിൽനിന്ന് എം.എയും പിന്നീട് എൽഎൽ.ബിയും ഡോക്ടറേറ്റും നേടിയ ഡോ. ടി.കെ. രവീന്ദ്രൻ കേരള, കാലിക്കറ്റ് സർവകലാശാലകളിൽ ചരിത്ര വിഭാഗം മേധാവിയായിരുന്നു. കേരള സർവകലാശാല ചരിത്ര വിഭാഗത്തിനു കീഴിൽ കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലായിരുന്നു അധ്യാപക ജീവിതത്തിന് തുടക്കം. പിന്നീട് കാലിക്കറ്റ് സർവകലാശാല പിറന്നപ്പോൾ ചരിത്രവിഭാഗം തലവനായി.
1987 മുതൽ ’92 വരെയാണ് കാലിക്കറ്റ് സർവകലാശാല വി.സിയായി സേവനമനുഷ്ഠിച്ചത്. വിവാദപർവങ്ങളുടെ ആ കാലത്തിനുശേഷം മൂന്നു വർഷത്തോളം സംസ്ഥാന പിന്നാക്ക സമുദായ കമീഷൻ അംഗമായും പ്രവർത്തിച്ചു. നെഹ്റുവിയൻ സോഷ്യലിസത്തെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം ‘െനഹ്റൂസ് െഎഡിയ ഒാഫ് ഹിസ്റ്ററി’, ‘മലബാർ അണ്ടർ ബോംബെ പ്രസിഡൻസി’ തുടങ്ങി 15ഒാളം ചരിത്രപുസ്തകങ്ങളും ഒേട്ടറെ ഗവേഷണ പ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് പ്രസിഡൻറ് തുടങ്ങിയ പദവികളും വഹിച്ചു. മികച്ച കവി കൂടിയായിരുന്ന രവീന്ദ്രൻ ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി കവിതകളും ഗദ്യസമാഹാരങ്ങളും എഴുതി. അമേരിക്കയിലെ ഇൻറർനാഷനൽ സൊസൈറ്റി ഒാഫ് പോയറ്റ്സിെൻറ പോയറ്റ് ഒാഫ് മെറിറ്റ് അവാർഡ് നേടിയിട്ടുണ്ട്. കോഴിക്കോട് പാറോപ്പടി ലാൻഡ്മാർക്ക് സിൽവർ ഗാർഡൻസിെല മകളുടെ വീട്ടിലായിരുന്നു താമസം.
ഭാര്യ: സി.വി. ചന്ദ്രലേഖ. മക്കൾ: പ്രീതി (കോഴിക്കോട്), രാജീവ് (ബിസിനസ്, ആമ്പല്ലൂർ തൃശൂർ), ബിജു (ബിസിനസ്, കോങ്ങാട്). മരുമക്കൾ: ബിനി, കനക, വിനോദ്. സഹോദരങ്ങൾ: ഡോ. ടി.കെ. ജയരാജൻ (പി.വി.എസ് ആശുപത്രി എം.ഡി), സാവിത്രി, സതി, പരേതരായ ഗംഗാധരൻ, ബാലകൃഷ്ണൻ, സുരേന്ദ്രൻ, സരോജിനി, സരസ്വതി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് പാലക്കാട് േകാങ്ങാെട്ട ഇതിഹാസ് വീട്ടുവളപ്പിൽ.
കാലിക്കറ്റിലെ വിവാദങ്ങളുടെ തോഴൻ
കോഴിക്കോട്: എക്കാലവും വിവാദങ്ങളുടെ കേന്ദ്രമായിരുന്ന കാലിക്കറ്റ് സർവകലാശാലയിൽ വൈസ്ചാൻസലർ എന്ന നിലയിൽ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്ന അക്കാദമിക് പണ്ഡിതനായിരുന്നു അന്തരിച്ച ഡോ. ടി.കെ. രവീന്ദ്രൻ. കാലിക്കറ്റ് സർവകലാശാല പിറവിയെടുത്തേപ്പാൾ ചരിത്രവിഭാഗം തലവനായിരുന്ന അദ്ദേഹം കേരള സർവകലാശാലയിൽ ചരിത്രവിഭാഗം മേധാവി സ്ഥാനത്തിരിക്കുേമ്പാഴാണ് വൈസ്ചാൻസലറായി എത്തുന്നത്. 1987ൽ ഡോ. ടി.എൻ. ജയചന്ദ്രെൻറ പിൻഗാമിയായി സ്ഥാനമേറ്റ രവീന്ദ്രൻ തുടക്കം മുതൽ വിവാദപുരുഷനായിരുന്നു.
കാലിക്കറ്റിൽ മൂന്ന് ക്ലർക്കുമാർക്ക് ഒരു സെക്ഷൻ ഒാഫിസർ എന്ന അനുപാതം പാലിക്കുന്നതിലെ സാമ്പത്തിക ബാധ്യതയെക്കുറിച്ച് സർക്കാറിന് റിേപ്പാർട്ട് നൽകി. അതേസമയം, അധ്യാപകർക്ക് യു.ജി.സി സ്കെയിൽ അനുവദിക്കണമെന്ന ഉറച്ച അഭിപ്രായക്കാരനായിരുന്നു അദ്ദേഹം. എൽ.ഡി.എഫ് കാലത്ത് നിയമിച്ച ഡോ. ടി.കെ. രവീന്ദ്രൻ പിന്നീട് സർക്കാറുമായും ഇടതുമുന്നണിയുമായും കൊമ്പുകോർത്തു. സിൻഡിക്കേറ്റ് അംഗമായിരുന്ന വി.വി. ദക്ഷിണാമൂർത്തിയടക്കമുള്ളവരുമായി കലഹിച്ചു. സർവകലാശാല ആസ്ഥാനത്തെ ജീവനക്കാരുടെ പ്രശ്നങ്ങൾ മാത്രമാണ് ചർച്ചചെയ്യപ്പെടുന്നതെന്നും അധ്യാപകർക്കും വിദ്യാർഥികൾക്കും രണ്ടാം സ്ഥാനം മാത്രമേയുള്ളൂവെന്നും തുറന്നുപറഞ്ഞതും എതിർപ്പിനിടയാക്കി.
1990ലെ പരീക്ഷ ക്രമക്കേടുകളും മാർക്ക്ദാനവും അദ്ദേഹത്തിെൻറ ഭരണകാലത്തെ മറ്റൊരു വിവാദമായിരുന്നു. പിന്നീട് ജസ്റ്റിസ് രാധാകൃഷ്ണ മേനോൻ കമീഷൻ ഇക്കാര്യങ്ങൾ അന്വേഷിച്ചു. മാർക്ക്ദാനത്തിന് എതിരായിരുന്നെന്നും സിൻഡിക്കേറ്റ് യോഗത്തിെൻറ തീരുമാനത്തിന് താൻ വിയോജിപ്പ് രേഖെപ്പടുത്തിയ ഫയൽ മുക്കുകയായിരുന്നുവെന്നുമുള്ള നിലപാടായിരുന്നു പിന്നീട് രവീന്ദ്രേൻറത്. മാർക്ക്ദാനത്തെ തുടർന്ന് മൂന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ രാജിവെക്കുകയും ഗവർണർ ബി. രാച്ചയ്യ പ്രശ്നത്തിൽ ഇടപെടുകയും ചെയ്തിരുന്നു.
സഹോദരപുത്രനെ സർവകലാശാല അഭിഭാഷകനായി നിയമിച്ചു, നിശ്ചിത ശതമാനം മാർക്കില്ലാത്ത വിദ്യാർഥിനിക്ക് ജേണലിസം ബിരുദാനന്തര ബിരുദ കോഴ്സിന് പ്രവേശനം നൽകി, മകളുടെ വിവാഹം സർവകലാശാല ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തി തുടങ്ങിയ വിവാദങ്ങളും അക്കാലത്തുണ്ടായി. ’92ൽ വി.സി സ്ഥാനത്തുനിന്ന് പിരിഞ്ഞശേഷം പെൻഷൻ തടഞ്ഞുവെച്ചതായിരുന്നു മറ്റൊരു വിവാദം.വി.സി സ്ഥാനത്തുനിന്ന് വിരമിച്ചശേഷം ഹൈകോടതി ജഡ്ജിയുടെ പദവിയിൽ പിന്നാക്ക സമുദായ കമീഷൻ അംഗമായാണ് ഡോ. ടി.കെ. രവീന്ദ്രൻ പ്രവർത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.