േകരളത്തിൽനിന്നുള്ളവർക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ബംഗാളും തമിഴ്നാടും
text_fieldsകൊൽക്കത്ത: കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കേരളത്തിൽനിന്നുള്ളവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ബംഗാളും തമിഴ്നാടും. തമിഴ്നാട്ടിലെത്തുന്നവർക്ക് ഏഴുദിവസത്തെ ക്വാറന്‍റീനും വേണം.
കേരളത്തിനുപുറമെ മഹാരാഷ്ട്ര, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽനിന്നുള്ളവർക്കും ബംഗാളിൽ ഫെബ്രുവരി 27 മുതൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം.
വിമാനം പുറപ്പെടുന്നതിന് മുമ്പ് 72 മണിക്കൂറിനകമെടുത്ത ആർ.ടി.പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റ് യാത്രക്കാരുടെ കൈവശം സൂക്ഷിക്കണമെന്നും ആരോഗ്യ വകുപ്പ് പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു.
തമിഴ്നാടും കർണാടകവും അതിർത്തികളിൽ പരിശോധന കർശനമാക്കിയിരുന്നു. കേരളത്തിൽനിന്നുള്ളവർക്ക് നേരത്തേ ഡൽഹിയും കർണാടകയും നേരത്തേ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.