നേതാക്കൾക്കെതിരെയുള്ള ലൈംഗികാരോപണ വാർത്തനൽകിയ പത്രത്തിന് ബി.ജെ.പി 100 കോടി രൂപയുടെ വക്കീൽ നോട്ടീസ് അയച്ചു
text_fieldsചെന്നൈ: ബി.ജെ.പി നേതാക്കൾക്കെതിരായ ലൈംഗീകാരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സമിതി രൂപവത്ക്കരിക്കുന്ന വാർത്ത നൽകിയ പത്രത്തിന് വക്കീൽ നോട്ടീസയച്ച് പാർട്ടി. തമിഴ് ദിനപത്രമായ 'ദിനമലറി'നെതിരെയാണ് തമിഴ്നാട് ബി.ജെ.പി സംസ്ഥാന കമ്മിറ്റി 100 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചത്.
ജൂൺ 19 ന് മഹാബലിപുരത്തെ നക്ഷത്ര ഹോട്ടലിൽ നടന്ന ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ നൂറുകണക്കിന് ലൈംഗിക പീഡന പരാതികൾ ലഭിച്ചുവെന്നും ഇതന്വേഷിക്കുന്നതിന് പ്രത്യേക സമിതി രൂപവത്ക്കരിക്കേണ്ടിവരുമെന്നും ദേശീയ ജനറൽ സെക്രട്ടറിയും തമിഴ്നാടിെൻറ ചുമതലയും വഹിക്കുന്ന സി.ടി രവി പറഞ്ഞതായാണ് ദിനമലറിൽ വാർത്ത പ്രസിദ്ധീകരിച്ചത്.
പാർട്ടിയിലെ നിരവധി നേതാക്കളെ രവി ശാസിച്ചതായും റിപ്പോർട്ട് ചെയ്തിരുന്നു. ജൂൺ 23ന് പ്രസിദ്ധീകരിച്ച വാർത്തയിൽ 134 പരാതികൾ പാർട്ടി ഹൈക്കമാൻഡിന് ലഭിച്ചതായും വ്യക്തമാക്കിയിരുന്നു. അപകീർത്തികരമായ ലേഖനം പ്രസിദ്ധീകരിച്ച് പാർട്ടിയുടെ പ്രതിച്ഛായ തകർത്തതിന് പത്രം ക്ഷമാപണം നടത്തുകയും 100 കോടി രൂപ നഷ്ടപരിഹാരം നൽകുകയും വേണം. അല്ലാത്തപക്ഷം പത്രത്തിനും എഡിറ്റർ കെ. രാമസുബ്ബുവിനുമെതിരെ ക്രിമിനൽ, സിവിൽ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി കരു നാഗരാജൻ അയച്ച നോട്ടീസിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.