Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2022 5:22 PM IST Updated On
date_range 5 April 2022 10:11 PM ISTടി.എൻ. പ്രതാപൻ എം.പിക്കെതിരെ അപവാദം: 'മറുനാടൻ' ഷാജനെതിരെ കുറ്റപത്രം സമർപ്പിച്ചു
text_fieldsbookmark_border
Listen to this Article
തൃശൂർ: ടി.എൻ. പ്രതാപൻ എം.പിക്കെതിരെ യൂട്യൂബ് ചാനലിലൂടെ അപവാദ പ്രചാരണം നടത്തിയ 'മറുനാടൻ മലയാളി' ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കുറ്റപത്രം സമർപ്പിച്ചു. തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും എം.പി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ സിറ്റി പൊലീസ് കമീഷണറുടെ കീഴിലുള്ള തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിരുന്നത്. എം.പിയെ സമൂഹമധ്യത്തിൽ മനപൂർവം അപകീർത്തിപ്പെടുത്താനുള്ള കുറ്റകൃത്യം നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story