ആഴക്കൽ മത്സ്യബന്ധനം: കടകംപള്ളിക്കെതിരെ ടി.എൻ പ്രതാപൻ
text_fieldsതൃശൂർ: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട കരാർ എൻ. പ്രശാന്തിനെ കൊണ്ട് ഒപ്പുവെപ്പിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രൻെറ പ്രസ്താവനക്കെതിരെ ടി.എൻ പ്രതാപൻ. കളവ് കൈയോടെ പിടികൂടിയപ്പോൾ പിടികൂടിയ ആളുകളുടെ മെക്കിട്ട് കേറാൻ ശ്രമിക്കുകയാണെന്ന് പ്രതാപൻ പ്രതികരിച്ചു.
കളവ് പ്രതിപക്ഷ നേതാവ് കൈയോടെ പിടികൂടി. അത് സമൂഹത്തിന് മുന്നിൽ കൊണ്ടുവന്നു. അവസാനം അത് പിൻവലിക്കേണ്ടി വന്നു. കളവ് കൈയോടെ പിടികൂടിയപ്പോൾ പിടികൂടിയ ആളുകളുടെ മെക്കിട്ട് കേറാൻ ശ്രമിക്കുകയാണ് -അദ്ദേഹം പഞ്ഞു.
ഐ.എ.എസ് ഉദ്യോഗസ്ഥരും വില്ലേജ് ഓഫീസർ ഉൾപ്പെടെ മുഴുവൻ ഉദ്യോഗസ്ഥരും പ്രതിപക്ഷ നിയന്ത്രണത്തിലാണ് എന്ന് പറയുന്നത് സർക്കാറിന് അപമാനമാണെന്നും ടി.എൻ പ്രതാപൻ കുറ്റപ്പെടുത്തി.
രമേശ് ചെന്നിത്തലയുടെ സെക്രട്ടറിയായി പ്രവർത്തിച്ചയാളാണ് എൻ.പ്രശാന്തെന്നും കടകംപള്ളി പറഞ്ഞിരുന്നു. ഫിഷറീസ് മന്ത്രി ജെ.മെഴ്സികുട്ടിയമ്മയെയും വകുപ്പുസെക്രട്ടറിയെയും ഇരുട്ടിൽ നിർത്തിയാണ് എൻ.പ്രശാന്ത് ആഴക്കടല്‍ മത്സ്യബന്ധനവുമായി എം.ഒ.യു ഒപ്പുവെച്ചത്. ഒപ്പുവെച്ച അന്ന് തന്നെ ആ വിവരം രമേശ് ചെന്നിത്തലക്ക് നൽകി. എന്നിട്ട് സർക്കാർ ഒപ്പുവെച്ചു എന്ന തലത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയും സൃഷ്ടിച്ചെടുത്തു. പ്രതിപക്ഷ നേതാവിന്‍റെ പ്രചാരണജാഥയിൽ വലിയ വിഷയമായി അത് ഉയർത്തിക്കൊണ്ട് വന്നെങ്കിലും ഉണ്ടയില്ലാ വെടിയായി മാറിയെന്നും കടകംപള്ളി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.