വീട് വിട്ട് എവിടെയും പോയിട്ടില്ലെന്ന് ടി.എൻ. േശഷെൻറ കുടുംബം
text_fieldsചെന്നൈ: തങ്ങൾ വൃദ്ധസദനത്തിലാണെന്ന് ഒാൺലൈൻ മാധ്യമങ്ങൾ ആഘോഷിക്കുന്ന വാർത്തയിൽ അദ്ഭുതപ്പെട്ട് രാജ്യം കണ്ട ശക്തനായ മുൻ മുഖ്യ െതരഞ്ഞെടുപ്പ് കമീഷണർ ടി.എൻ. ശേഷനും ഭാര്യ ജയലക്ഷ്മിയും. ചെന്നൈ ആൽവാർപേട്ട് അഭിരാമപുരം സെൻറ് മേരീസ് റോഡിലെ ‘നാരായണീയം’ എന്ന വിശാലമായ സ്വന്തം വീട്ടിലാണ് ശേഷൻ താമസിക്കുന്നത്. പരിചരിക്കാൻ ഹോം നഴ്സുൾപ്പെടെ നാലു സഹായികളുമുണ്ട്. മക്കളില്ലാത്ത ദമ്പതികൾ വാർധക്യസഹജമായ അസുഖങ്ങൾ മൂലം ചെന്നൈ പെരുങ്കളത്തൂരിലെ ശ്രീമതി സുന്ദരി മെമ്മോറിയൽ വൃദ്ധസദനത്തിലാണെന്നാണ് വാർത്തകൾ പ്രചരിച്ചത്. ‘ഞങ്ങൾ സ്വന്തം വീട് ഉപേക്ഷിച്ച് എവിടെയും പോയിട്ടില്ല. മറ്റു വാർത്തകളെക്കുറിച്ചൊന്നും അറിയില്ല’ -ജയലക്ഷ്മി പറഞ്ഞു. ആൾക്കൂട്ടത്തിൽ നിന്നും മാധ്യമങ്ങളിൽനിന്നും അകന്നു കഴിയാൻ ആഗ്രഹിക്കുന്ന ഇവരുടെ വീട്ടിൽ സന്ദർശകർക്ക് കർശന വിലക്കുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി ബന്ധുക്കളുടെയും പരിചയക്കാരുടെയും ആശങ്കകൾക്ക് ജയലക്ഷ്മിയാണ് ഫോണിലൂടെ മറുപടി നൽകുന്നത്. അതേസമയം, ശേഷനെ എൺപത്തിനാലിെൻറ അവശതകൾ അലട്ടുന്നുണ്ട്. കാൽ ഞരമ്പുകളിൽ വെള്ളം നിറയുന്ന രോഗമായതിനാൽ നടക്കാൻ ബുദ്ധിമുട്ടാണ്. കാഴ്ച ശക്തി കുറവാണെങ്കിലും പുസ്തകങ്ങൾ വായിക്കും. ടെലിവിഷനിൽ വാർത്ത കേൾക്കും. കർണാടക സംഗീതം ആസ്വദിക്കും. അർബുദ രോഗികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ‘ സങ്കൽപ് ’ എന്ന സന്നദ്ധ സംഘടനയുമായി സഹകരിക്കുന്നുണ്ട്.
2012- 13 വർഷങ്ങളിൽ വാരാന്ത്യങ്ങൾ ചിലവഴിക്കാൻ ശേഷനും ജയലക്ഷ്മിയും മുതിർന്ന പൗരന്മാർക്കായുള്ള പെരുങ്കളത്തൂരിലെ ബംഗ്ലാവിൽ എത്തിയിരുന്നു. ഇടക്ക് സ്വന്തം നാടായ പാലക്കാട് ജില്ലയിലെ കൊല്ലേങ്കാടിന് സമീപത്തേക്ക് താമസം മാറാൻ ആഗ്രഹിച്ചിരുന്നെങ്കിലും ചികിത്സ സൗകര്യം കണക്കിലെടുത്ത് ചെന്നൈയിൽ തന്നെ തങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.