തമിഴകത്തിന്റെ സത്യസന്ധത: മലയാളി വ്യാപാരിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുകിട്ടി
text_fieldsപരപ്പനങ്ങാടി: തമിഴ്നാട്ടിൽ ബസ് യാത്രക്കിടെ മലയാളിക്ക് നഷ്ടമായ 90,000 രൂപ തമിഴകത്തിന്റെ സത്യസന്ധതയിൽ തിരിച്ചുകിട്ടി. വ്യാപാരാവശ്യത്തിനുള്ള തുകയുമായി തമഴ്നാട്ടിലെത്തിയ പരപ്പനങ്ങാടി ഉള്ളണം സ്വദേശിയും റെഡ് റോസ് ഹോട്ടൽ ഗ്രൂപ്പ് എം.ഡിയുമായ ജലീൽ ഉള്ളണത്തിനാണ് പണം തിരികെ കിട്ടിയത്.
ചെന്നൈയിൽ തമഴ്നാട് ട്രാൻസ്പോർട്ട് ബസ് യാത്രക്കിടെ ആയിരുന്നു സംഭവം. ബസ്സിറങ്ങി പണം നഷ്ടമായത് ബോധ്യമായ ഉടൻ ജലീൽ ട്രാൻസ്പോർട്ട് ഓഫിസിൽ വിവരം ധരിപ്പിച്ചു. ഉദ്യോഗസ്ഥർ വിവരം കണ്ടക്ടർ ഓമനകുട്ടനെയും ഡ്രൈവർ തിലമ്പരസനെയും വിളിച്ച് വിവരം പറഞ്ഞതോടെ ഇവർ ബസ് നിർത്തി പരിശോധന നടത്തി. നഷ്ടപ്പെട്ട പണത്തിന്റെ കെട്ട് ബസിൽനിന്ന് തന്നെ കണ്ടെത്തി. സമീപത്തെ പൊലീസ് സ്റ്റേഷൻ മുഖേനെയാണ് ബസ് ജീവനക്കാർ പണം ജലീലിന് തിരികെ നൽകിയത്.
തമഴ്നാട്ടിൽ പുതിയ കൂൾബാർ യൂനിറ്റ് തുടങ്ങാനാണ് പണവുമായി ജലീൽ ചെന്നൈയിലെത്തിയത്. തമഴ്നാട് ബസ് ജീവനക്കാരുടെ സത്യസന്ധതയെ പൊലീസും മലയാളികളും പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.