വിജിലൻസ് കേസ് അപമാനിക്കാൻ - പി.വി. അൻവർ
text_fieldsപി.വി അൻവർ
മഞ്ചേരി: ആലുവ ഈസ്റ്റ് വില്ലേജിൽ പാട്ടവകാശം മാത്രമുള്ള 11.46 ഏക്കർ ഭൂമി പോക്കുവരവ് നടത്തി കൈവശപ്പെടുത്തിയത് സംബന്ധിച്ച വിജിലൻസ് അന്വേഷണം തന്നെ അപമാനിക്കാനുള്ള ‘പിണറായിസ’ത്തിന്റെ ഭാഗമാണെന്ന് മുൻ എം.എൽ.എ പി.വി. അൻവർ. പാട്ടവകാശമുള്ള ഭൂമി നികുതിയടച്ച് അൻവർ സ്വന്തമാക്കിയെന്ന പരാതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ അഡീഷനൽ ചീഫ് സെക്രട്ടറി വിജിലൻസ് ഡയറക്ടർക്ക് നിർദേശം നൽകിയത് സംബന്ധിച്ച് വാർത്തസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോടതി നിർദേശപ്രകാരം രജിസ്ട്രേഷൻ ഫീസടച്ച് ആധാരം രജിസ്റ്റർ ചെയ്ത ഭൂമിയാണ് പിന്നീട് പോക്കുവരവ് നടത്തിയത്. ആലുവ എടത്തലയിൽ സ്വകാര്യ ഹോട്ടൽ ഗ്രൂപ്പ് പാട്ടത്തിനെടുത്ത ഭൂമിയിലെ വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ഡൽഹിയിലെ ട്രൈബ്യൂണൽ ലേലത്തിൽ വെച്ചപ്പോൾ 5.54 കോടി രൂപ പണമടച്ചാണ് വസ്തു ലഭ്യമാക്കിയത്.
ട്രൈബ്യൂണൽ നിർദേശപ്രകാരമാണ് ഭൂമിക്കൈമാറ്റം നടന്നത്. ഹോട്ടൽ ഗ്രൂപ് ടി.എഫ്.ഐയിൽനിന്ന് വായ്പയെടുക്കുകയും തിരിച്ചടവ് മുടങ്ങിയതോടെ ലേലത്തിൽവെക്കുകയും ചെയ്തു. ലേലത്തിനെടുത്തശേഷം വസ്തു ട്രൈബ്യൂണൽ മുഖേനയാണ് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.