കണ്ണൂരിൽ ടി.ഒ. മോഹനൻ മേയറാകും; തർക്കം നീണ്ടതോടെ തീരുമാനിച്ചത് വോട്ടെടുപ്പിലൂടെ
text_fieldsകണ്ണൂർ: സംസ്ഥാനത്ത് യു.ഡി.എഫിന് ഭരണം കിട്ടിയ ഏക േകാർപറേഷനായ കണ്ണൂരിൽ അഡ്വ. ടി.ഒ. മോഹനൻ മേയറാകും. മുസ്ലിം ലീഗിനാണ് ഡെപ്യൂട്ടി മേയർ സ്ഥാനം.
ഞായറാഴ്ച നടന്ന കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർമാരുടെ യോഗത്തിൽ വോെട്ടടുപ്പിലൂടെയാണ് അഡ്വ. ടി.ഒ. മോഹനനെ മേയർ സ്ഥാനാർഥിയായി തെരഞ്ഞെടുത്തത്. മിനുട്ടുകൾക്കകം മേയറെ കണ്ടെത്താൻ കഴിയുമെന്ന ഡി.സി.സി ധാരണക്ക് തിരിച്ചടിയായി തർക്കവും തുടർന്നു നടന്ന വോെട്ടടുപ്പും.
ഏതാനും ദിവസങ്ങളായി കോൺഗ്രസ് നേതൃത്വം നടത്തിയ മാരത്തോൺ ചർച്ചകളിലൊന്നും സമവായത്തിൽ മേയർ സ്ഥാനാർഥിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കോർപറേഷൻ കോൺഗ്രസ് പാർട്ടി കൗൺസിൽ യോഗം വിളിച്ചു ചേർത്തത്. ഇതിലും സമവായത്തിൽ എത്താനാകുന്നില്ലെങ്കിൽ വോെട്ടടുപ്പ് നടത്തി മേയർ സ്ഥാനാർഥിയെ തീരുമനിക്കാൻ െക.പി.സി.സി ഡി.സി.സിക്ക് നിർദേശം നൽകിയിരുന്നു. മേൽനോട്ടം വഹിക്കാൻ ചുമതലപ്പെടുത്തിയ കെ.പി.സി.സി വൈസ് പ്രസിഡൻറ് ടി. സിദ്ദിഖിെൻറ സാന്നിധ്യത്തിലായിരുന്നു യോഗം.
മുൻ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷും അഡ്വ.ടി.ഒ. മോഹനനും തമ്മിലായിരുന്നു പ്രധാനമായും മേയർ സ്ഥാനത്തിന് വേണ്ടി 'മത്സരിച്ചത്'. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. മാർട്ടിൻ ജോർജ് അടക്കം മുന്നുപേരാണ് ആദ്യം രംഗത്തുണ്ടായിരുന്നത്. പി.കെ. രാഗേഷും ടി.ഒ. മോഹനനും ഉറച്ചു നിന്നതോടെ മാർട്ടിൻ ജോർജ് ഒഴിവായി.
ടി.ഒ. മോഹനന് 11 വോട്ടും പി.െക. രാഗേഷിന് ഒമ്പത് വോട്ടും കിട്ടി. രണ്ട് വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് അഡ്വ. ടി.ഒ. മോഹനൻ മേയറാകാൻ തെരഞ്ഞെടുക്കപ്പെട്ടത്.
മിനുട്ടുകൾക്കകം മേയറെ തീരുമാനിക്കാൻ കഴിയുമെന്നായിരുന്നു കഴിഞ്ഞ ദിവസം ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി മാധ്യമ പ്രവർത്തകർരോട് അറിയിച്ചിരുന്നത്. എന്നാൽ, ദിവസങ്ങളായി ചർച്ച നടത്തിയിട്ടും ഇക്കാര്യത്തിൽ സമവായത്തിൽ എത്താനായില്ല. തർക്കം രൂക്ഷമായ സാഹചര്യത്തിലായിരുന്നു കെ.പി.സി.സി ഇടപെട്ട് നിരീക്ഷകനെ നിയമിച്ചതും കോൺഗ്രസ് കൗൺസിലർമാരുടെ യോഗം വിളച്ചു ചേർത്തതും. രഹസ്യ ബാലറ്റിലൂടെയാണ് അഡ്വ.ടി.ഒ. മോഹനനെ തെരഞ്ഞെടുത്തത്.
ഡി.സി.സി ഒാഫിസിൽ നടന്ന യോഗത്തിൽ കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ എം.പി, ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി എന്നിവരും സംബന്ധിച്ചു.
കെ.എസ്.യുവിലൂടെ രാ്ട്രീയ പ്രവർത്തനം തുടങ്ങിയ അഡ്വ. ടി.ഒ. മോഹനൻ ഡി.സി.സി ജനറൽ െസക്രട്ടറിയായിരുന്നു. നിലവിൽ കെ.പി.സി.സി നിർവാഹക സമിതിയംഗമാണ്. 34 വർഷമായി കോൺഗ്രസ് നേതൃനിരയിൽ പ്രവർത്തിക്കുന്നു. കണ്ണൂർ നഗര സഭയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും പ്രഥമ കണ്ണൂർ കോർപറേഷനിൽ പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചു. അഞ്ചാം തവണയാണ് മത്സരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.