ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭിക്കാൻ എത്രനാൾ കാത്തിരിക്കണം?
text_fieldsഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭിക്കാൻ എത്രനാൾ കാത്തിരിക്കണം? എന്ന ചോദ്യമാണ് കോഴിക്കോട്ടെ നിരവധി കുടുംബങ്ങളിൽ നിന്നുയരുന്നത്. കോഴിക്കോട് ജില്ലയിൽ വൈകല്യം നിർണയിക്കുന്നതിനുള്ള മെഡിക്കൽ ബോർഡ് യോഗം ചേരാത്തത് നിരവധിപേർക്ക് തിരിച്ചടിയാകുന്നത്. യോഗം ചേരാൻ വൈകുന്നത് കാരണം ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭിക്കാതെ വിദ്യാർഥികളുൾപ്പെടെ നിരവധി പേരാണ് വലയുന്നത്. ജില്ലയിൽ നാലുമാസം മുൻപാണ് വൈകല്യം നിർണയിക്കുന്ന മെഡിക്കൽ ബോർഡ് ചേർന്നത്. ഇതിനുശേഷം വന്ന അപേക്ഷകൾ സർട്ടിഫിക്കറ്റിനായി കയറിയിറങ്ങേണ്ട അവസ്ഥയാണ്.
ഇക്കഴിഞ്ഞ നവംബർ 23നാണ് ജില്ലയിൽ മെഡിക്കൽ ബോർഡ് അവസാനമായി ചേർന്നത്. മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകുന്നത് ഭിന്നശേഷിക്കാർക്ക് ലഭിക്കേണ്ട നിരവധി ആനുകൂല്യങ്ങളും നഷ്ടപ്പെടാനിടയാക്കുന്നതായി പരാതിയുണ്ട്. പഠനവൈകല്യം അനുഭവിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ആനുകൂല്യങ്ങളും വിവിധ പദ്ധതികളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനും സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഈ സാഹചര്യത്തിൽ സർട്ടിഫിക്കറ്റുകൾ വൈകുന്നുവെന്ന് പരാതി വ്യാപകമായതോടെയാണ് എല്ലാമാസവും മെഡിക്കൽ ബോർഡ് ചേർന്ന് അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കാൻ സർക്കാർ നിർദേശം നൽകിയത്.
ഭിന്നശേഷി വികസന കോർപ്പറേഷനാണ് സർട്ടിഫിക്കറ്റ് അപേക്ഷ സമർപ്പിക്കുന്നത്. ഇത് പിന്നീട് മെഡിക്കൽ കോളേജിലേക്ക് കൈമാറും. അസ്ഥിരോഗം, ഇ.എൻ.ടി, നേത്ര രോഗങ്ങൾ, മാനസിക ആരോഗ്യം എന്നീ വിഭാഗങ്ങളിൽ നിന്നുള്ളവരാണ് മെഡിക്കൽ ബോർഡിലുണ്ടാവുക. മെഡിക്കൽ കോളേജിൽ മെഡിക്കൽ കോളേജിൽ നടക്കുന്ന ക്യാമ്പിൽ ഓരോ വിഭാഗത്തിൽ നിന്നും രണ്ടുവിധം അപേക്ഷകരെ ആണ് ഒരു ദിവസം മെഡിക്കൽ പരിശോധനയ്ക്ക് വിളിക്കുക. പരിശോധന കഴിഞ്ഞ് മൂന്നാഴ്ചയ്ക്ക് ശേഷമാണ് സർട്ടിഫിക്കറ്റ് ലഭിക്കുക. എന്നാൽ ബോർഡ് ചേരുന്നത് വൈകുന്നതോടെ സർട്ടിഫിക്കറ്റ് ലഭിക്കാതെഅർഹതപ്പെട്ട ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.