Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുടിശ്ശിക തീർക്കാൻ ...

കുടിശ്ശിക തീർക്കാൻ വേണ്ടത്​ 22,000 കോടി

text_fields
bookmark_border
welfare pension
cancel

തി​രു​വ​ന​ന്ത​പു​രം: മു​ഖം മി​നു​ക്ക​ലി​​ന്‍റെ ഭാ​ഗ​മാ​യി ക്ഷേ​മ പെ​ൻ​ഷ​നി​ലെ​യ​ട​ക്കം കു​ടി​ശ്ശി​ക തീ​ർ​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ്ര​ഖ്യാ​പി​​ച്ചെ​ങ്കി​ലും ഇ​തി​നു​ള്ള പ​ണം ക​​​ണ്ടെ​ത്താ​ൻ മു​ണ്ടു​മു​റു​ക്കേ​ണ്ടി വ​രും. പ്ര​ഖ്യാ​പ​ന പ്ര​കാ​രം വി​വി​ധ കു​ടി​ശ്ശി​ക​ക​ൾ തീ​ർ​ക്കാ​ൻ 22,000 കോ​ടി രൂ​പ വേ​ണ്ടി വ​രു​മെ​ന്നാ​ണ്​ പ്രാ​ഥ​മി​ക ക​ണ​ക്ക്. ക്ഷേ​മ പെ​ൻ​ഷ​നും ഡി.​എ​യും ഒ​ഴി​കെ അ​ധി​ക ​പ്ര​ഖ്യാ​പ​ന​ങ്ങ​ളും 2025 മാ​ർ​ച്ചി​നു​ള്ളി​ൽ തീ​ർ​പ്പാ​ക്ക​ണം.

ക​ട​മെ​ടു​പ്പ്​ പ​രി​ധി​യി​ല​ട​ക്കം കേ​ന്ദ്ര നി​യ​ന്ത്ര​ണം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​നം സ്വ​ന്തം നി​ല​ക്ക്​ അ​ധി​ക വ​രു​മാ​നം ക​ണ്ടെ​ത്താ​തെ ​നി​യ​മ​സ​ഭ​യി​ൽ ന​ൽ​കി​യ വാ​ക്കു​പാ​ലി​ക്കാ​നാ​വി​ല്ല. വി​വി​ധ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള നി​ര​ക്കു​ക​ളി​ൽ വ​ർ​ധ​ന വ​രു​മെ​ന്ന ഭീ​തി​യും നി​ല​നി​ൽ​ക്കു​ക​യാ​ണ്. ഇ​തു​ സം​ബ​ന്ധി​ച്ച്​ സെ​ക്ര​ട്ട​റി ത​ല സ​മി​തി സ​ർ​ക്കാ​റി​ന്​ ശി​പാ​ർ​ശ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ​കി​ഫ്​​ബി​യും പെ​ൻ​ഷ​ൻ ക​മ്പ​നി​യും എ​ടു​ത്ത വാ​യ്പ​ക​ൾ സ​ർ​ക്കാ​റി​ന്‍റെ പൊ​തു​ക​ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തോ​ടെ ഈ ​വ​ർ​ഷ​വും സം​സ്ഥാ​ന​ത്തി​ന്‍റെ ക​ട​പ​രി​ധി​യി​ൽ 5710 കോ​ടി​യു​ടെ കു​റ​വു​ണ്ടാ​കു​ന്നു​ണ്ട്.

കേ​ന്ദ്ര​ബ​ജ​റ്റി​ൽ 24,000 കോ​ടി രൂ​പ​യു​ടെ പ്ര​ത്യേ​ക സാ​മ്പ​ത്തി​ക പാ​ക്കേ​ജ്‌ സം​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും അ​നു​കൂ​ല സൂ​ച​ന​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. ഐ.​ജി.​എ​സ്.​ടി​യി​ൽ വ​ലി​യ ചോ​ർ​ച്ച ക​ണ്ടെ​ത്തി​യെ​ങ്കി​ലും പ​രി​ഹ​രി​ക്കാ​ൻ ഇ​നി​യും ഇ​ട​പെ​ട​ലു​ക​ളു​ണ്ടാ​യി​ട്ടി​ല്ല. 35,000 കോ​ടി​യി​ലേ​റെ​യാ​ണ് ഈ ​ഇ​ന​ത്തി​ലെ ന​ഷ്ടം. 2017 മു​ത​ൽ 2020-21 വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ മാ​ത്രം പ​രി​ശോ​ധി​ച്ച്​ എ​ക്സി​പെ​ൻ​ഡി​ച്ച​ർ റി​വ്യൂ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്​ 25,000 കോ​ടി​യു​ടെ ന​ഷ്ട​മാ​ണ്. ജി.​എ​സ്.​ടി ന​ഷ്ട​പ​രി​ഹാ​രം കൂ​ടി നി​ല​ച്ച കാ​ല​ത്താ​ണ് കു​ടി​ശ്ശി​ക തീ​ർ​ക്കാ​ൻ ​22,000 കോ​ടി അ​ധി​ക​മാ​യി ക​ണ്ടെ​ത്തേ​ണ്ടി വ​രു​ന്ന​ത്.

28,858 കോ​ടി നി​കു​തി ഇ​ന​ത്തി​ൽ പി​രി​ച്ചെ​ടു​ക്കാ​നു​ണ്ടെ​ന്നാ​ണ്​ സി.​എ.​ജി​യു​ടെ ക​ണ​ക്ക്. കു​റ​ഞ്ഞ​ത്​ 20,000 കോ​ടി പി​രി​​ച്ചെ​ടു​ക്കാ​നാ​യാ​ൽ നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക്​ പ​രി​ഹാ​രം കാ​ണാം. എ​ന്നാ​ൽ, കേ​ര​ളീ​യ​വും ന​വ​കേ​ര​ള സ​ദ​സ്സും പോ​ലു​ള്ള സ​ർ​ക്കാ​ർ പ​രി​പാ​ടി​ക​ൾ​ക്കാ​യി സ്​​പോ​ൺ​സ​ർ​ഷി​പ്പി​ലൂ​ടെ പ​ണം വാ​ങ്ങി​യ​ത്​ ഇ​ത്ത​ര​ത്തി​ൽ നി​കു​തി കു​ടി​ശ്ശി​ക​യു​ള്ള വ്യാ​പ​രി​ക​ളി​ൽ​നി​ന്നും വ്യ​വ​സാ​യി​ക​ളി​ൽ​നി​ന്നും സം​രം​ഭ​ക​രി​ൽ​നി​ന്നു​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ആ​നം​സ്റ്റി സ്​​കീ​മു​ക​ളും ഇ​ള​വു​ക​ളും പ്ര​ഖ്യാ​പി​ച്ചാ​ലും നി​കു​തി വ​കു​പ്പി​ന്‍റെ കു​ടി​ശ്ശി​ക തീ​ർ​പ്പാ​ക്ക​ൽ ദൗ​ത്യം ഫ​ലം കാ​ണി​ല്ലെ​ന്നാ​ണ്​ സൂ​ച​ന​ക​ൾ. 12,923 കോ​ടി​യു​ടെ വാ​റ്റ്​ നി​കു​തി കു​ടി​ശ്ശി​ക പി​രി​ക്കാ​നാ​യി തു​ട​ങ്ങി​യ ആ​നം​സ്റ്റി​യി​ൽ ആ​കെ പി​രി​ഞ്ഞ​ത്​ 744 കോ​ടി മാ​ത്ര​മാ​ണെ​ന്ന​തി​നാ​ൽ വി​ശേ​ഷി​ച്ചും.

ഗ​ഡു​ക്ക​ളാ​യി പെ​ൻ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ വേ​ണ്ടി​യോ ​?

ക്ഷേ​മ പെ​ൻ​ഷ​ൻ കു​ടി​ശ്ശി​ക ര​ണ്ടു​​വ​ർ​ഷം​കൊ​ണ്ട്​ ഗ​ഡു​ക്ക​ളാ​യി കൊ​ടു​ത്തു​തീ​ർ​ക്കു​മെ​ന്നാ​ണ്​ മു​ഖ്യ​മ​​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം. അ​താ​യ​ത്​ 2026 മാ​ർ​ച്ച്​ മാ​സ​ത്തോ​ടെ​യേ ഗ​ഡു​ക്ക​ളാ​യു​ള്ള കു​ടി​ശ്ശി​ക വി​ത​ര​ണം പൂ​ർ​ത്തി​യാ​കൂ. ഇ​ത്ത​ര​ത്തി​ലെ നീ​ട്ട​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​ക്കാ​നാ​ണെ​ന്നാ​ണ്​ വി​മ​ർ​ശ​നം. നി​ല​വി​ലെ അ​ഞ്ചു മാ​സ​ത്തെ ക്ഷേ​മ പെ​ൻ​ഷ​ൻ കു​ടി​ശ്ശി​ക​യാ​യ 8000 രൂ​പ​യി​ൽ ര​ണ്ട് ഗ​ഡു​വാ​യ 3200 രൂ​പ ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷ​വും (2024-25) മൂ​ന്ന് ഗ​ഡു​വാ​യ 4800 രൂ​പ അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷ​വും (2025-26) ന​ൽ​കു​മെ​ന്നാ​ണ്​ പ്ര​ഖ്യാ​പ​നം. ഫ​ല​ത്തി​ൽ 4800 കോ​ടി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ കാ​ല​മാ​യ 2026 മാ​ർ​ച്ചി​നു​ള്ളി​ൽ വി​ത​ര​ണം ചെ​യ്താ​ൽ മ​തി​യാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Welfare pensionArrears
News Summary - To settle the arrears 22,000 crore is required
Next Story