വാര്‍ത്ത നല്‍കിയതിന് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍, ഇത് സ്റ്റാലിന്റെ റഷ്യയല്ല-വി.ഡി. സതീശൻ
text_fieldsകൊച്ചി: വാര്‍ത്ത നല്‍കിയതിന് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍, ഇത് സ്റ്റാലിന്റെ റഷ്യയല്ല കേരളമാണെന്നാണ് പിണറായി വിജയനോട് ഓര്‍മ്മിപ്പിക്കാനുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പി.എസ്.സിയെ കുറിച്ച് വാര്‍ത്ത നല്‍കിയാല്‍ അത് എങ്ങനെയാണ് ഭരണഘടനാ സ്ഥാപനത്തിന് എതിരായ വാര്‍ത്തയാകുന്നത്.
പി.എസ്.സിയുടെ കൈയിലുള്ള ഡാറ്റ ഹാക്ക് ചെയ്ത് വില്‍പനക്ക് വച്ചതിനെ കുറിച്ച് വാര്‍ത്ത നല്‍കിയ പത്രപ്രവര്‍ത്തകനെ അഭിനന്ദിക്കുകയല്ലേ വേണ്ടത്. മഹാരാജാസില്‍ പരീക്ഷ എഴുതാതെ എസ്.എഫ്.ഐ നേതാവ് പാസായെന്ന വാര്‍ത്ത നല്‍കിയതിന് അഖിലക്കെതിരെ കേസെടുത്തത് പോലെയാണ് ഇതും.
കേസെടുത്ത് തോന്ന്യാസം കാണിക്കാന്‍ ഇത് സ്റ്റാലിന്റെ റഷ്യയല്ല. മാധ്യമ പ്രവര്‍ത്തകനെതിരെ കേസെടുത്തത് തെറ്റായ നടപടിയാണ്. അത് പിന്‍വലിക്കണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. 'മാധ്യമം' റിപ്പോർട്ടിർ അനിരു അശോകനെതിരെയാണ് കേസ് എടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.