Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

അഞ്ചലോട്ടക്കാരനിൽനിന്ന് പൗരോഹിത്യത്തിലേക്ക്

text_fields
bookmark_border
അഞ്ചലോട്ടക്കാരനിൽനിന്ന് പൗരോഹിത്യത്തിലേക്ക്
cancel
camera_alt

സു​റി​യാ​നി സ​ഭ മേ​ല​ധ്യ​ക്ഷ​ൻ ഇ​ഗ്നാ​ത്തി​യോ​സ് അ​പ്രേം ര​ണ്ടാ​മ​ൻ പാ​ത്രി​യാ​ർ​ക്കീ​സ് ബാ​വ, കാ​തോ​ലി​ക്ക സ​ഭ പ​ര​മാ​ധ്യ​ക്ഷൻ ഫ്രൻസിസ് ​മാർ​പാ​പ്പ എ​ന്നി​വ​രോ​ടൊ​പ്പം തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ (ഫ​യ​ൽ ചി​ത്രം)

കൊ​ച്ചി: ദാ​രി​ദ്ര്യ​ത്തോ​ടും രോ​ഗാ​വ​സ്ഥ​യോ​ടും പൊ​രു​തി സ​ഭാ​നാ​യ​ക​നി​ലേ​ക്കു​ള്ള തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ​യു​ടെ ജീ​വി​ത​യാ​ത്ര സം​ഭ​വ​ബ​ഹു​ല​മാ​യി​രു​ന്നു. പു​ത്ത​ൻ​കു​രി​ശ് വ​ട​യ​മ്പാ​ടി​യി​ലെ ദ​രി​ദ്ര​കു​ടും​ബ​ത്തി​ൽ ജ​നി​ച്ച്​ ക്ലേ​ശ​ങ്ങ​ളോ​ട് പ​ട​വെ​ട്ടി​യാ​യി​രു​ന്നു വ​ള​ർ​ച്ച.

വീ​ട്ടി​ലെ ദാ​രി​ദ്ര്യം​മൂ​ലം നാ​ലാം ക്ലാ​സ് വ​രെ മാ​ത്ര​മാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സം. തു​ട​ർ​ന്ന് അ​ഞ്ച​ലോ​ട്ട​ക്കാ​ര​നാ​യി. എ​ന്നും രാ​വി​ലെ ആ​റി​ന്​ ത​പാ​ൽ ഉ​രു​പ്പ​ടി​ക​ൾ നി​റ​ച്ച സ​ഞ്ചി​യു​മാ​യി ഏ​ഴ​ക്ക​ര​നാ​ട് പോ​സ്റ്റ്​​ഓ​ഫി​സി​ൽ​നി​ന്ന് തൃ​പ്പൂ​ണി​ത്തു​റ ത​പാ​ൽ ഓ​ഫി​സി​ലേ​ക്ക് ഓ​ട​ലാ​യി​രു​ന്നു ജോ​ലി. പ​ത്ര​വി​ത​ര​ണ​ക്കാ​ര​ൻ, കാ​ള​പൂ​ട്ടു​കാ​ര​ൻ തു​ട​ങ്ങി വി​വി​ധ വേ​ഷ​ങ്ങ​ളാ​ണ് സി.​എം. തോ​മ​സ്​ എ​ന്ന കു​ഞ്ഞൂ​ഞ്ഞ് 15 വ​യ​സ്സി​നു​ള്ളി​ൽ ആ​ടി​യ​ത്.

മ​ലേ​ക്കു​രി​ശ് ദ​യ​റ​യി​ൽ സ​ൺ​ഡേ സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യി ചേ​ർ​ന്ന​ത് ജീ​വി​ത​ത്തി​ൽ വ​ഴി​ത്തി​രി​വാ​യി. തു​ട​ർ​ന്നാ​ണ് ആ​ത്മീ​യ വ​ള​ർ​ച്ച. 23ാം വ​യ​സ്സി​ൽ കോ​റൂ​യോ പ​ട്ടം നേ​ടി​യ ഇ​ദ്ദേ​ഹം 1958 ന​വം​ബ​റി​ൽ പു​രോ​ഹി​ത​നാ​യി. തു​ട​ർ​ന്ന് വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ വൈ​ദി​ക​നാ​യി. ഇ​ക്കാ​ല​യ​ള​വി​ൽ സു​വി​ശേ​ഷ പ്ര​സം​ഗ​ക​നാ​യും തി​ള​ങ്ങി. കോ​ല​ഞ്ചേ​രി ആ​ശു​പ​ത്രി​യു​ടെ സ്ഥാ​പ​ന​ത്തി​നും വ​ള​ർ​ച്ച​ക്കും നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. യാ​ക്കോ​ബാ​യ-​ഓ​ർ​ത്ത​ഡോ​ക്സ് ഭി​ന്ന​ത രൂ​ക്ഷ​മാ​യ എ​ഴു​പ​തു​ക​ളി​ലാ​ണ് സ​ഭ മേ​ൽ​പ​ട്ട സ്ഥാ​ന​ത്തേ​ക്കു​ള്ള വ​ള​ർ​ച്ച.1974 ഫെ​ബ്രു​വ​രി 24ന് ​ദ​മ​സ്ക​സി​ൽ​െ​വ​ച്ച് തോ​മ​സ് മാ​ർ ദി​വ​ന്നാ​സി​യോ​സ് എ​ന്ന പേ​രി​ൽ അ​ങ്ക​മാ​ലി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി. തു​ട​ർ​ന്ന്, യാ​ക്കോ​ബാ​യ വി​ഭാ​ഗ​ത്തെ മു​ന്നി​ൽ​നി​ന്ന് ന​യി​ച്ച മോ​ർ ദി​വ​ന്നാ​സി​യോ​സി​നെ 2002ൽ ​യാ​ക്കോ​ബാ​യ സ​ഭ ഔ​ദ്യോ​ഗി​ക​മാ​യി രൂ​പ​വ​ത്​​ക​രി​ച്ച​പ്പോ​ൾ മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത​യാ​ക്കി. 2002 ജൂ​ലൈ 16ന് ​ദ​മ​സ്ക​സി​ൽ ​െവ​ച്ച് ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ എ​ന്ന പേ​രി​ൽ സ​ഭ​യു​ടെ പ്രാ​ദേ​ശി​ക ത​ല​വ​നാ​ക്കി.

അ​ധ്യ​ക്ഷ​നെ​ന്ന നി​ല​യി​ൽ ജ​ന​പി​ന്തു​ണ കൈ​മു​ത​ലാ​ക്കി അ​ദ്ദേ​ഹം ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് യാ​ക്കോ​ബാ​യ സ​ഭ​ക്ക് അ​ടി​ത്ത​റ പാ​കി​യ​ത്. നി​ര​ന്ത​ര സം​ഘ​ർ​ഷ​ങ്ങ​ളി​ലും നി​യ​മ​ന​ട​പ​ടി​ക​ളി​ലും പ​ത​റാ​തെ അ​ദ്ദേ​ഹം സ​ഭ​യെ ന​യി​ച്ചു. ഇ​തി​നി​ടെ, കീ​ഴ്കോ​ട​തി​ക​ൾ മു​ത​ൽ സു​പ്രീം​കോ​ട​തി വ​രെ അ​റു​ന്നൂ​റോ​ളം കേ​സി​ൽ പ്ര​തി​യാ​യി. ജ​യി​ൽ​വാ​സ​വും അ​നു​ഭ​വി​ച്ചു

14 ദിവസം ദുഃഖാചരണം പ്രഖ്യാപിച്ച്​ യാക്കോബായ സഭ

കൊ​ച്ചി: ശ്രേ​ഷ്ഠ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ന്‍ കാ​തോ​ലി​ക്ക ബാ​വ​യു​ടെ വി​യോ​ഗ​ത്തി​ൽ യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ പ​ള്ളി​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും 14 ദി​വ​സ​ത്തെ ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചു. സ​ഭ​യു​ടെ കീ​ഴി​ലെ പ​ള്ളി​വ​ക സ്ഥാ​പ​ന​ങ്ങ​ളി​ലും ന​വം​ബ​ർ ഒ​ന്ന്, ര​ണ്ട്​ തീ​യ​തി​ക​ളി​ൽ അ​വി​ടു​ത്തെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ അ​നു​സ​രി​ച്ച്​ അ​വ​ധി ന​ൽ​കും.

ബാ​വ​യു​ടെ ഭൗ​തി​ക ശ​രീ​രം ആ​സ്റ്റ​ർ മെ​ഡ്​​സി​റ്റി ആ​ശു​പ​ത്രി​യി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കു​ശേ​ഷം വ്യാ​ഴാ​ഴ്ച രാ​ത്രി കോ​ത​മം​ഗ​ലം ചെ​റി​യ പ​ള്ളി​യി​ൽ എ​ത്തി​ച്ചു. തു​ട​ർ​ന്ന് അ​വി​ടെ പൊ​തു​ദ​ർ​ശ​ന​ത്തി​ന് ​െവ​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന്​ കു​ർ​ബാ​ന ന​ട​ക്കും. രാ​വി​ലെ 9.30ന് ​സ​ഭ​യു​ടെ എ​പ്പി​സ്കോ​പ്പ​ൽ സു​ന്ന​ഹ​ദോ​സി​ന്‍റെ​യും വ​ർ​ക്കി​ങ്​ ക​മ്മി​റ്റി​യു​ടെ​യും സം​യു​ക്ത​യോ​ഗം. 10.30ന് ​സം​സ്കാ​ര​ത്തി​ന്‍റെ പ്രാ​രം​ഭ ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കും. ഉ​ച്ച​ക്ക്​ ഒ​രു​മ​ണി​ക്ക് ഭൗ​തി​ക​ശ​രീ​രം കോ​ത​മം​ഗ​ലം വ​ലി​യ പ​ള്ളി​യി​ൽ എ​ത്തി​ക്കും. നാ​ലു​മ​ണി​ക്ക് വ​ലി​യ പ​ള്ളി​യി​ൽ​നി​ന്ന് മൂ​വാ​റ്റു​പു​ഴ വ​ഴി പു​ത്ത​ൻ​കു​രി​ശ് പാ​ത്രി​യാ​ർ​ക്കാ സെ​ന്‍റ​റി​ൽ എ​ത്തി​ക്കും. അ​തി​നു​ശേ​ഷം പൊ​തു​ദ​ർ​ശ​നം. ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് ​പാ​ത്രി​യാ​ർ​ക്കാ സെ​ന്‍റ​ർ മോ​ർ അ​ത്ത​നേ​ഷ്യ​സ് ക​ത്തീ​ഡ്ര​ലി​ൽ കു​ർ​ബാ​ന ഉ​ണ്ടാ​കും. മൂ​ന്നു​മ​ണി​ക്ക് ക​ബ​റ​ട​ക്ക​ത്തി​ന്‍റെ സ​മാ​പ​ന ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala NewsBaselios Thomas I
News Summary - to the priesthood
Next Story