'വന്യമൃഗ ശല്യത്തിന് പരിഹാരം കാണാത്തവർക്ക് വോട്ടില്ല'
text_fieldsകൊട്ടിയൂർ: വന്യമൃഗ ശല്യത്തിന് പരിഹാരം കാണാൻ ശ്രമിക്കാതെ ഒരു രാഷ്ട്രീയ പാർട്ടിക്കാരനും വോട്ടിനായി ഇതിലേ വരേണ്ടതില്ലെന്ന മുന്നറിയിപ്പുമായി അമ്പായത്തോട്ടിൽ കർഷകർ ബാനർ സ്ഥാപിച്ചു. പ്രതികരണവേദി പ്രവർത്തകരാണ് വീടിന് മുന്നിൽ ബാനർ സ്ഥാപിച്ചത്.
അമ്പായത്തോട്, പാൽചുരം മേഖലയിൽ വന്യമൃഗശല്യം രൂക്ഷമാണ്. ആന, കടുവ, പുലി, കുരങ്ങ്, കാട്ടുപന്നി, കുറുക്കൻ തുടങ്ങി എല്ലാ വന്യമൃഗങ്ങളുടെയും അതിരൂക്ഷമായ ശല്യമാണ് ഈ പ്രദേശത്ത്. കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ നിന്നും കൊട്ടിയൂർ റിസർവ് വനത്തിൽ നിന്നുമാണ് വന്യമൃഗങ്ങൾ ഇവിടെ എത്തുന്നത്.
മാസങ്ങൾക്ക് മുമ്പാണ് കാട്ടാനയുടെ ആക്രമണത്തിൽ പന്നിയാംമലയിൽ മേൽപനാംതോട്ടത്തിൽ അഗസ്തി മരിക്കുകയും വേലിക്കകത്ത് മാത്യുവിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.