മാസ്ക് ധരിക്കാത്തതിന് ഇന്ന് പിടിയിലായത് 22,403 പേർ
text_fieldsതിരുവനന്തപുരം: മാസ്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 22,403 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സാമൂഹിക അകലം പാലിക്കാത്തതിന് 8746 കേസുകളും രജിസ്റ്റർ ചെയ്തു.
മേയ് നാലാം തിയതി മുതൽ ഒമ്പതാം തിയതി വരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിയന്ത്രണങ്ങൾ സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പകർച്ചവ്യാധി നിയന്ത്രണ നിയമം കർശനമായി നടപ്പാക്കും. ഓക്സിജൻ ട്രാൻസ്പോർട്ടേഷന് തടസ്സങ്ങളില്ലെന്ന് ഉറപ്പു വരുത്തും.
സംസ്ഥാനത്ത് ഏറ്റവുമുയർന്ന പ്രതിദിന കോവിഡ് നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്ന് 38,607 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 21,116 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1,57,548 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.5 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 48 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5259 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.