അന്തിമഘട്ട പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം
text_fieldsതിരുവനന്തപുരം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിെൻറ മൂന്നാംഘട്ടത്തിൽ തിങ്കളാഴ്ച നാല് ജില്ലകളിൽ നടക്കുന്ന വോെട്ടടുപ്പിന് ആഴ്ചകളായി നടന്നുവന്ന വീറും വാശിയും നിറഞ്ഞ പ്രചാരണത്തിന് ശനിയാഴ്ച സമാപനം.
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കാണ് മൂന്നാംഘട്ടത്തിൽ വോെട്ടടുപ്പ്. അവസാന ദിവസങ്ങളിൽ മുൻനിര നേതാക്കളെ രംഗത്തിറക്കി പ്രചാരണം സജീവമാക്കിയ മുന്നണികൾ, അതേ ആവേശം വോട്ടർമാരിലേക്കുമെത്തിച്ച് പോളിങ് ഉയർത്താനും പരമാവധി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ്.
മൂന്നാംഘട്ടം കഴിയുന്നതോടെ തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ ഇത്തവണത്തെ പോളിങ് പൂർത്തിയാകും. ആദ്യ രണ്ട് ഘട്ടത്തിലുമുണ്ടായ മികച്ച പോളിങ് അവസാനഘട്ടത്തിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാദേശിക വിഷയങ്ങൾക്കൊപ്പം സർക്കാറിനെതിരായ സമീപകാല വിവാദങ്ങൾ പ്രതിപക്ഷം ആയുധമാക്കുേമ്പാൾ സർക്കാറിെൻറ വികസനപ്രവർത്തനങ്ങളാണ് ഭരണപക്ഷത്തിെൻറ തുറുപ്പുചീട്ട്.
രണ്ടാംഘട്ടം 76.78%
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ടം 76.78 ശതമാനം പോളിങ്. കോട്ടയം -73.95, എറണാകുളം -77.25, തൃശൂർ -75.10, പാലക്കാട് -78.14, വയനാട് -79.49 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.
കൊച്ചി കോർപറേഷനിൽ 62.04 ഉം തൃശൂർ കോർപറേഷനിൽ 63.31 ഉം ശതമാനം പോളിങ് നടന്നു. 73.12 ആയിരുന്നു ആദ്യഘട്ടത്തിലെ പോളിങ് ശതമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.