ഇന്ന് ഫ്രറ്റേണിറ്റി വിദ്യാഭ്യാസ ബന്ദ്
text_fieldsതിരുവനന്തപുരം: മലബാർമേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി, മലപ്പുറത്തെ വിദ്യാർഥിനിയുടെ ആത്മഹത്യ എന്നീ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഫ്രറ്റേണിറ്റി മൂവ്മെന്റ് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് സംഘടിപ്പിക്കും. പ്ലസ് വൺ പ്രവേശന പ്രക്രിയ ആരംഭിച്ച ശേഷവും മലബാർ ജില്ലകളിൽ സീറ്റ് പ്രതിസന്ധി രൂക്ഷമായി തുടരുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ പ്ലസ് വൺ സീറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത ഹാദി റുഷ്ദ മലബാർ വിദ്യാഭ്യാസ വിവേചനത്തിന്റെ രക്തസാക്ഷിയാണ്. മലബാറിൽ ആയിരക്കണക്കിന് സീറ്റ് ബാക്കിയാണെന്ന നുണ പ്രചാരണം വിദ്യാഭ്യാസ മന്ത്രി നടത്തിയ ദിവസമാണ് സീറ്റ് ലഭിക്കാതെ ആത്മഹത്യയുമുണ്ടായതെന്ന് സംസ്ഥാന പ്രസിഡന്റ് കെ.എം. ഷെഫ്റിൻ, ജനറൽ സെക്രട്ടറി കെ.പി. തഷ്രീഫ്, സംസ്ഥാന സെക്രട്ടറി ഗോപു തോന്നയ്ക്കൽ, ജില്ല പ്രസിഡന്റ്, അലി സവാദ് പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.