11 ദിവസങ്ങള്‍ക്കുശേഷം ബാങ്കുകള്‍ക്ക് ഇന്ന് അവധി; മാറ്റമില്ലാതെ പ്രതിസന്ധി
text_fieldsതിരുവനന്തപുരം: നോട്ട് അസാധുവാക്കലിനുശേഷം തുടര്‍ച്ചയായി 11 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിച്ച് ഞായറാഴ്ച അവധിയില്‍ പ്രവേശിക്കുമ്പോഴും സ്ഥിതിഗതികള്‍ മാറ്റമില്ലാതെ തുടരുന്നു. നോട്ട് മാറ്റത്തിനുള്ള അവസരം ശനിയാഴ്ച മുതിര്‍ന്നവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടും തിരക്കിന് കുറവുണ്ടായില്ല. ബാങ്ക് ജീവനക്കാര്‍ കഴിഞ്ഞ ഒമ്പതുമുതല്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്നതും മാറ്റിനല്‍കാന്‍ പലയിടത്തും വേണ്ടത്ര നോട്ടുകള്‍ ലഭ്യമല്ളെന്നതുമാണ് ശനിയാഴ്ചയിലെ സേവനം പരിമിതപ്പെടുത്തിയതിന് കാരണമായി പറയുന്നത്. ബാങ്കുകളില്‍ നിയന്ത്രണം വന്നതോടെ എ.ടി.എമ്മുകള്‍ക്ക് മുന്നില്‍ നിര നീണ്ടു. എന്നാല്‍, പതിവുപോലെ ഭൂരിഭാഗം എ.ടി.എമ്മുകളും പ്രവര്‍ത്തിച്ചില്ല. ബാങ്കുകളോട് ചേര്‍ന്ന എ.ടി.എമ്മുകളില്‍ മാത്രം പണം നിറക്കുന്ന രീതിക്ക് നിയന്ത്രണങ്ങളുടെ പതിനൊന്നാം ദിവസവും മാറ്റംവന്നില്ല.
ചില്ലറയില്ലാത്തതിനാല്‍ രണ്ട് ലക്ഷം രൂപ നിറക്കേണ്ട പല എ.ടി.എമ്മുകളിലും ഒരു ലക്ഷം മാത്രമാണ് നിറച്ചത്. ഇതാകട്ടെ ഒരു മണിക്കൂര്‍ കൊണ്ട് കാലിയായി.
2000രൂപയുടെ നോട്ട് സ്വീകരിക്കാന്‍ ആരും തയാറാകുന്നുമില്ല. എത്തിയ10, 20 രൂപ നോട്ടുകള്‍ മിക്കവാറും പഴകിയവയായിരുന്നു.
500 രൂപയുടെ നോട്ട് ഇറങ്ങിയെങ്കിലും ഇതുവരെ ബാങ്കുകളിലത്തെിയില്ല. തിങ്കളാഴ്ചയും100, 50 നോട്ടുകളത്തെിയില്ളെങ്കില്‍ 1000രൂപക്ക് 10രൂപയുടെ നാണയം പാക്കറ്റായി നല്‍കേണ്ടിവരുമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.
സഹകരണമേഖലയിലെ പ്രതിസന്ധി പരിഹാരമില്ലാതെ തുടരുകയാണ്. ഇതിനിടെ കള്ളപ്പണം മാറ്റിയെടുക്കാന്‍ സാധാരണക്കാരുടെയും വീട്ടമ്മമാരുടെയും അക്കൗണ്ടുകള്‍ ദുരുപയോഗപ്പെടുത്തുന്നത് തടയാന്‍ നിരീക്ഷണം കര്‍ക്കശമാക്കി. ജന്‍ ധന്‍ പദ്ധതിയില്‍ തുടങ്ങിയ സീറോ ബാലന്‍സ് അക്കൗണ്ടുകളും നിരീക്ഷിക്കുന്നുണ്ട്. 2.5 ലക്ഷത്തില്‍ കുറവുള്ള നിക്ഷേപങ്ങള്‍ പരിശോധിക്കില്ളെന്നാണ് കേന്ദ്രസര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നത്.
വ്യാപാരമാന്ദ്യം മാറ്റമില്ലാതെ തുടരുന്നു. ശനിയാഴ്ചകളില്‍ സാധാരണ നടക്കാറുള്ള കച്ചവടം ഉണ്ടായില്ളെന്ന് വ്യാപാരികള്‍ പറയുന്നു. കെ.എസ്.ആര്‍.ടി.സിയും മില്‍മയുമടക്കം പൊതുമേഖലാസ്ഥാപനങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണ്. റെയില്‍വേ തിരുവനന്തപുരം ഡിവിഷനില്‍ ടിക്കറ്റ്ബുക്കിങ് വരുമാനത്തില്‍ കാര്യമായ ഇടിവുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.