ഇന്ന് സ്ത്രീകൾക്കെതിരായ അക്രമവിരുദ്ധ ദിനം: ലോക്ഡൗണിലും 'സ്നേഹിത' കാവലിരുന്നു, േകാവിഡ് കാലത്ത് പീഡനങ്ങൾക്ക് കുറവില്ല
text_fieldsതൃശൂർ: കോവിഡ് കാലത്ത് നാട് അടച്ചിട്ടപ്പോഴും അഭയമറ്റ സ്ത്രീകൾക്കുള്ള ആശ്രയകേന്ദ്രമായ തൃശൂർ പൂത്തോൾ റോഡിലെ 'സ്േനഹിത'യിെല ഷോർട്ട് സ്റ്റേ ഹോം തുറന്നുതന്നെ കിടന്നു. കുടുംബശ്രീയുടെ കീഴിൽ ജെൻഡർ ഹെൽപ് ഡെസ്ക്കിനോട് ചേർന്ന് സജ്ജമാക്കിയതാണ് സ്നേഹിത സ്റ്റേ ഹോമുകൾ. കരുതൽ ഇല്ലാതായ 31 പേരാണ് കോവിഡ് കാലയളവിൽ ഈ ഷെൽറ്റർ േഹാമിനെ അഭയ കേന്ദ്രമാക്കിയത്.
അടിയന്തര സാഹചര്യങ്ങളിൽ രണ്ടോ മൂന്നോ ദിവസം തങ്ങാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. ലോക്ഡൗണിലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് ഒട്ടും കുറവുണ്ടായിരുന്നില്ലെന്ന് സ്നേഹിതയിലെ കണക്കുകൾ വ്യക്തമാക്കുന്നു. നൂറോളം പരാതികളാണ് കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇവിടെ രജിസ്റ്റർ ചെയ്തത്. ഇതിൽ 47 ഗാർഹിക പീഡന പരാതികളും കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട 53 കേസുകളുമെത്തി. ഇവയിൽ 16 പേർ അന്തർ സംസ്ഥാന തൊഴിലാളി സ്ത്രീകളായിരുന്നു.
വീടുവിട്ട് ഇറങ്ങിപ്പോയി റെയിൽവേ സ്റ്റേഷനിലും പൊലീസ് സ്റ്റേഷനുകളിലുമെത്തുന്നവരെയാണ് 'സ്നേഹിത' സെൻററുകളിലെത്തിക്കുന്നത്. കുട്ടികളെയും കൂട്ടി വീടുവിട്ടിറങ്ങുന്നവർ ശിശുസംരക്ഷണ സമിതി, ചൈൽഡ് ലൈൻ എന്നിവ വഴിയും ഇവിടെയെത്താറുണ്ട്. അന്തർ സംസ്ഥാന തൊഴിലാളികൾക്ക് നാട്ടിലെത്താനുള്ള സൗകര്യമൊരുക്കാറുണ്ടെന്ന് കുടുംബശ്രീ ജെൻഡർ ജില്ല പ്രോഗ്രാം മാനേജർ യു. മോനിഷ പറഞ്ഞു.
രണ്ട് കൗൺസിലർ, അഞ്ച് സർവിസ് പ്രൊവൈഡർമാർ, രണ്ട് സെക്യൂരിറ്റി ജീവനക്കാർ എന്നിവരടങ്ങുന്നതാണ് 'സ്നേഹിത'. ഗാർഹിക പീഡന പരാതികളിൽ കുറ്റകൃത്യ സ്വഭാവമുണ്ടെങ്കിൽ തുടർനടപടികൾക്കായി ശിപാർശ ചെയ്യും. 2017ൽ പ്രവർത്തനം ആരംഭിച്ചതു മുതൽ 1757 കേസുകളാണ് സ്നേഹിത കൈകാര്യം ചെയ്തത്. 535 അന്തേവാസികൾ ഷോർട്ട് സ്റ്റേ ഹോം ഉപയോഗപ്പെടുത്തി. ഇവയിലേറെയും ഗാർഹിക പീഡനത്തെത്തുടർന്ന് എത്തുന്നവരാണെന്ന് മോനിഷ പറയുന്നു.
സ്ത്രീകൾക്ക് നേരെ 11,124 കുറ്റകൃത്യങ്ങൾ
തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ അതിക്രമ കേസുകൾ വർധിച്ചുവരുേമ്പാൾ ഇൗ വർഷം രജിസ്റ്റർ ചെയ്തതുമാത്രം 11,124 കുറ്റകൃത്യങ്ങൾ. ഒക്ടോബർ ഒന്നു വരെയുള്ള കണക്കാണിത്. സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോ രേഖകൾ പ്രകാരം കേസുകളുടെ വിശദാംശം ചുവടെ:
ബലാത്സംഗം 1660
പീഡനം 2898
തട്ടിക്കൊണ്ടുപോകൽ 127
പൂവാലശല്യം 321
സ്ത്രീധന പീഡന മരണം 08
ഭർത്താവ്/ഭർതൃബന്ധുക്കൾ
എന്നിവരിൽ നിന്നുള്ള
അതിക്രമം 3252
മറ്റ് അതിക്രമങ്ങൾ 2858
ആകെ 11,124
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.