ഇന്ന് ഗാന്ധി ജയന്തി: ചരിത്രത്തിെൻറ സ്മൃതിസാക്ഷ്യവുമായി ഗാന്ധിമാവ്
text_fieldsപയ്യന്നൂർ: ലോകം ഗാന്ധിജിയെ സ്മരിക്കുേമ്പാൾ പയ്യന്നൂരിൽ മഹാത്മാവിെൻറ ഓർമകൾക്ക് ഒരു നാട്ടുമാവിെൻറ ഹരിത സുഗന്ധമുണ്ട്. ഗാന്ധിജി നട്ടുനനച്ച മാവാണ് 86ാം വയസിലും ചരിത്രത്തിന് സുഗന്ധശോഭ നൽകി പടർന്നു പന്തലിക്കുന്നത്. നിരവധി ചരിത്രമുഹൂർത്തങ്ങൾക്കും നവോഥാന പോരാട്ടങ്ങൾക്കും മൂകസാക്ഷിയായ പയ്യന്നൂരിലെ ഗാന്ധി മാവ് ചരിത്രവിദ്യാർത്ഥികൾക്ക് എന്നും വിജ്ഞാനത്തിെൻറയും ദീപ്തസ്മൃതിയുടെയും വൈകാരികതയുടെയും തണലാണ്.
പയ്യന്നൂർ ശ്രീനാരായണ വിദ്യാലയത്തിന്റെ അഗ്നികോണിൽ മഹാത്മാഗാന്ധി നട്ടു വെള്ളമൊഴിച്ച നാട്ടുമാവ് പ്രായത്തിന് വഴങ്ങാതെ ചരിത്ര സംഭവങ്ങളുടെ സ്മൃതിസാക്ഷ്യമായി ഇന്നും ഹരിതകാന്തി വിടർത്തി നിലനിൽക്കുന്നത് മറ്റൊരദ്ഭുതവും.1934 ജനുവരി 12നാണ് ഗാന്ധിജി പയ്യന്നൂരിലെത്തിയത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങിയ ഗാന്ധിജി ശ്രീനാരായണ വിദ്യാലയത്തിൽ എത്തിച്ചേരുകയായിരുന്നു.
ദലിത് കുടുംബങ്ങളിലെ കുട്ടികളെ താമസിപ്പിച്ച് വിദ്യാഭ്യാസം നൽകുന്നതിന് ശ്രീനാരായണ ഗുരുവിെൻറ അവസാന ശിഷ്യൻ സ്വാമി ആനന്ദ തീർത്ഥനാണ് ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചത്. ഇതറിഞ്ഞാണ് ഗാന്ധിജി പയ്യന്നൂരിലെത്തിയത്. സ്വാമിയുടെ പ്രവർത്തനത്തെ അഭിനന്ദിച്ച ഗാന്ധിജി അത് സന്ദർശക പുസ്തകത്തിൽ കുറിക്കുകയും ചെയ്തു.
ഈ കുറിപ്പ് പുസ്തകം ഇന്നും ആശ്രമത്തിൽ അമൂല്യ നിധിയായി സൂക്ഷിക്കുന്നുണ്ട്. സന്ദർശനത്തിെൻറ ഓർമക്കായാണ് ഗാന്ധിജി ആശ്രമ വളപ്പിൽ മാവിൻതൈ നട്ടത്. ആശ്രാമാധികാരികൾ പരിപാലിച്ച മാവ് മധുര ഫലത്തോടൊപ്പം മധുരം നിറഞ്ഞ ഓർമകളും നൽകി 86 വർഷത്തിനു ശേഷവും നിലനിൽക്കുന്നു. ഗാന്ധിജിയുടെ മരണശേഷം ചിതാഭസ്മവും കൊണ്ടുവന്ന് മാവിൻ ചുവട്ടിൽ സ്ഥാപിച്ചു.ചിതാഭസ്മ പേടകം സ്ഥാപിച്ച മണ്ഡപവും ഇവിടെയുണ്ട്. 1928ൽ ജവഹർലാൽ നെഹ്റു പങ്കെടുത്ത കെ.പി.പി.സി സമ്മേളനവും തുടർന്നുള്ള ഗാന്ധിജിയുടെ സന്ദർശനവുമാണ് പയ്യന്നൂരിനെ ദേശീയ പ്രസ്ഥാനത്തിന് വളക്കൂറുള്ള മണ്ണാക്കി മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.