ഇന്ന് അന്തർദേശീയ സൈക്കിൾ ദിനം 'സൈക്കിൾ ഡോക്ടർ' തിരക്കിലാണ്
text_fieldsതൃശൂർ: നീളൻ ട്രൗസറും ഹെൽമറ്റുമായി സൈക്കിളിൽ എത്തുന്ന അസ്ഥിരോഗ വിദഗ്ധൻ ഡോ. സി.വി. കൃഷ്ണകുമാർ തൃശൂർ ഗവ. മെഡിക്കൽ കോളജിന് പുതുമയല്ല. ഡ്യൂട്ടി കഴിഞ്ഞ് ഇതേ വേഷമിട്ട് പെരിങ്ങാവ് റോസ് ഗാർഡനിലെ വീട്ടിലേക്ക് മടക്കം. സൈക്കിളുകളുടെ ഗുണമേന്മ, സാങ്കേതികവിദ്യ, പുതുട്രെൻഡുകൾ എന്നിവ ആരോഗ്യ ഉപദേശത്തോടെ പകർന്നുനൽകാൻ കഴിയുന്ന സംസ്ഥാനത്തെ എണ്ണംപറഞ്ഞ വിദഗ്ധരിലൊരാളാണിദ്ദേഹം. അതുകൊണ്ട് അറിയാവുന്നവർ അദ്ദേഹത്തിന് പേരുമിട്ടു-'സൈക്കിൾ ഡോക്ടർ'.
ഡോക്ടറുടെ വീട്ടിലേക്ക് കോവിഡ് മഹാമാരിയെത്തുംവരെ ആളുകളെത്തിയിരുന്നത് ചികിത്സ തേടിയായിരുന്നില്ല. സൈക്കിളുകളുടെയും സൈക്ലിങ്ങിെൻറയും സംശയം തീർക്കാനായിരുന്നുവെന്ന പ്രത്യേകതകൂടിയുണ്ട്. 2005 മുതൽ സർവിസിലുണ്ടെങ്കിലും 2007 മുതലാണ് തൃശൂർ മെഡിക്കൽ കോളജിൽ ചുമതല നോക്കിവരുന്നത്.
ആറുവർഷം മുമ്പ് കൊച്ചിയിൽനിന്ന് തൃശൂരിലേക്ക് സുഹൃത്തുക്കളുമൊത്ത് സൈക്കിളിൽ വന്നതോടെയാണ് ഇദ്ദേഹത്തിന് സൈക്കിൾ ഭ്രമമേറിയത്. 2014ൽ 400 കിലോമീറ്റർ റൈഡിൽ പെങ്കടുക്കവെ 370 കിലോമീറ്ററായപ്പോൾ അനങ്ങാൻ വയ്യാതെ നിർത്തിപ്പോരേണ്ടിവന്ന അനുഭവം സൈക്കിൾ ജീവിതത്തിലെ നിർണായക സംഭവമായി.
എല്ലുതേയ്മാനം വന്ന് രണ്ട് കാലും ശസ്ത്രക്രിയ നടത്തിയെങ്കിലും പിന്നീട് പൂർവാധികം ശക്തിയോടെ തിരിച്ചെത്തി സൈക്കിൾ റൈഡുകളിലും കൂട്ടായ്മകളിലും സജീവമായി. 2016ൽ ഫ്രാൻസിലെ ഓഡക്സ് ക്ലബ് സംഘടിപ്പിച്ച 1500 കിലോമീറ്റർ പിന്നിടുന്ന റൈഡിൽ 'സൂപ്പർ റിഡോണർ' പദവിക്ക് അർഹരായ തൃശൂരിലെ രണ്ടുപേരിൽ ഒരാളാണ് ഡോ. കൃഷ്ണകുമാർ.
ചികിത്സ മൂലം വിശ്രമിച്ച കാലയളവിലാണ് സൈക്കിളുകളെപ്പറ്റി സാങ്കേതിക വിജ്ഞാനം വർധിപ്പിച്ചതെന്ന് ഡോക്ടർ പറയുന്നു. അസ്ഥി സംബന്ധമായ അസ്വസ്ഥതകളുമായെത്തുന്നവരെ മരുന്നുകളുടെ ലോകത്തേക്ക് വിടാതെ സൈക്ലിങ്ങിെൻറ വഴിയെ തിരിച്ചുവിട്ട് രോഗശമനമുണ്ടാക്കിയത് ജനകീയത വർധിപ്പിച്ചു. 'കോവിഡ് കാലത്ത് ശ്വസനപ്രക്രിയക്ക് സൈക്ലിങ് ഉപകാരപ്പെടുമെന്ന് കണ്ടും മറ്റ് വ്യായാമ മാർഗങ്ങൾ അടഞ്ഞതിനെത്തുടർന്നും ധാരാളം പേർ ൈസക്ലിങ്ങിലേക്ക് എത്തിയിട്ടുണ്ട്. ഒന്നിടവിട്ട ദിവസം ഒരുമണിക്കൂർ സൈക്കിൾ വ്യായാമം ചെയ്യുകയാണെങ്കിൽ ബി.പി, പ്രമേഹം, ഒരു പരിധിവരെ ഹൃദ്രോഗത്തിനും പ്രതിരോധമാണ്.''-ഡോക്ടർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.