Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹേമ കമ്മിറ്റി...

ഹേമ കമ്മിറ്റി റിപ്പോർട്ട്: ഒഴിവാക്കിയ ഭാഗങ്ങൾ പുറത്തുവിടുന്നതിൽ ഇന്ന് ഉത്തരവില്ല

text_fields
bookmark_border
ഹേമ കമ്മിറ്റി റിപ്പോർട്ട്: ഒഴിവാക്കിയ ഭാഗങ്ങൾ പുറത്തുവിടുന്നതിൽ ഇന്ന് ഉത്തരവില്ല
cancel

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള സി​നി​മ മേ​ഖ​ല​യി​ൽ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ, സ​ർ​ക്കാ​ർ ‘ഒ​ളി​ച്ചു​വെ​ച്ച’ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​ന്ന​തി​ൽ വീ​ണ്ടും കു​രു​ക്ക്. വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ​ത​യെ ബാ​ധി​ക്കു​ന്ന​ത​ല്ലാ​ത്ത വി​വ​ര​ങ്ങ​ൾ അ​പേ​ക്ഷ​ക​ർ​ക്ക് കൈ​മാ​റു​ന്ന​തി​ൽ സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മീ​ഷ​ൻ അ​ന്തി​മ ഉ​ത്ത​ര​വ് ശ​നി​യാ​ഴ്ച പു​റ​പ്പെ​ടു​വി​ക്കാ​നി​രി​ക്കെ ത​ന്‍റെ വാ​ദം കൂ​ടി കേ​ൾ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​റ്റൊ​രു ഹ​ര​ജി​ക്കാ​ര​ൻ ക​മീ​ഷ​ന് മു​ന്നി​ലെ​ത്തി.

വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​ന്ന​തി​ൽ ര​ണ്ടാം അ​പ്പീ​ൽ ന​ൽ​കി​യി​രു​ന്ന ഇ​ദ്ദേ​ഹം, ത​ന്‍റെ വാ​ദ​ങ്ങ​ൾ ക​മീ​ഷ​ൻ കേ​ട്ടി​ല്ലെ​ന്നാ​രോ​പി​ച്ചാ​ണ് അ​ന്തി​മ ഉ​ത്ത​ര​വ് പു​റ​ത്തു​വി​ടു​ന്ന​തി​ന് മി​നി​റ്റു​ക​ൾ മാ​ത്രം ശേ​ഷി​ക്കെ ത​ട​സ്സ​ഹ​ര​ജി​യു​മാ​യി എ​ത്തി​യ​ത്. പ​രാ​തി​ക്കാ​ര​നെ​ക്കൂ​ടി കേ​സി​ൽ ക​ക്ഷി ചേ​ർ​ക്കാ​ൻ തീ​രു​മാ​നി​ച്ച ക​മീ​ഷ​ണ​ർ ഡോ.​എ. അ​ബ്ദു​ൽ ഹ​ക്കീം കേ​സ് മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക് വി​ധി പ​റ​യാ​ൻ മാ​റ്റി. ഹ​ര​ജി​ക്കാ​ര​ൻ ആ​രാ​ണെ​ന്ന് ക​മീ​ഷ​ണ​ർ വെ​ളി​പ്പെ​ടു​ത്തി​യി​ല്ല.

ജൂ​ലൈ അ​ഞ്ചി​നാ​ണ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടാ​ൻ വി​വ​രാ​വ​കാ​ശ ക​മീ​ഷ​ൻ സു​പ്ര​ധാ​ന ഉ​ത്ത​ര​വ്​ ന​ൽ​കി​യ​ത്. 295 പേ​ജ്​ റി​പ്പോ​ർ​ട്ടി​ൽ സ്വ​കാ​ര്യ​ത​യെ ബാ​ധി​ക്കു​ന്ന​വ ഒ​ഴി​വാ​ക്കി മു​ഴു​വ​ൻ വി​വ​ര​വും ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം.

വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 33 ഖ​ണ്ഡി​ക ക​മീ​ഷ​ൻ സ്വ​മേ​ധ​യാ ഒ​ഴി​വാ​ക്കി. പു​റ​മെ സ്വ​കാ​ര്യ​ത​യെ ബാ​ധി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ ഒ​ഴി​വാ​ക്കാ​മെ​ന്നും അ​ത്​ ഏ​തൊ​ക്കെ​യെ​ന്ന്​ അ​പേ​ക്ഷ​ക​നെ മു​ൻ​കൂ​ട്ടി അ​റി​യി​ക്ക​ണ​മെ​ന്നും ക​മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ മ​റ​പി​ടി​ച്ച് 101 ഖ​ണ്ഡി​ക കൂ​ടി സാം​സ്കാ​രി​ക വ​കു​പ്പ് വെ​ട്ടി.സ​ർ​ക്കാ​റി​ന്‍റെ ഒ​ഴി​വാ​ക്ക​ൽ പ​ട്ടി​ക​യി​ൽ ഇ​ല്ലാ​തി​രു​ന്ന 49 മു​ത​ൽ 53 പേ​ജു​ക​ളി​ലെ 11 ഖ​ണ്ഡി​ക കൂ​ടി ഒ​ഴി​വാ​ക്കി​യാ​ണ് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്. ഇ​തി​നെ​തി​രെ​യാ​ണ് ആ​ദ്യ അ​പേ​ക്ഷ​ക​നാ​യ ‘മാ​ധ്യ​മം’ ലേ​ഖ​ക​ൻ അ​നി​രു അ​ശോ​ക​ൻ വി​വ​രാ​വ​കാ​ശ ക​മീ​ഷ​നെ സ​മീ​പി​ച്ച​ത്.

49 മു​ത​ൽ 53 വ​രെ പേ​ജു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​ണെ​ന്നും അ​ത് അ​പേ​ക്ഷ​ക​നെ അ​റി​യി​ക്കു​ന്ന​തി​ൽ വീ​ഴ്ച​പ​റ്റി​യെ​ന്നും ഹി​യ​റി​ങ്ങി​ൽ സം​സ്ഥാ​ന പ​ബ്ലി​ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ സു​ഭാ​ഷി​ണി ത​ങ്ക​ച്ചി​യും സാം​സ്കാ​രി​ക വ​കു​പ്പ് ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി ആ​ർ. സ​ന്തോ​ഷും കു​റ്റ​സ​മ്മ​തം ന​ട​ത്തി​യി​രു​ന്നു.

ഒ​ഴി​വാ​ക്കി​യ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും ലേ​ഖ​ക​നോ​ട് മാ​പ്പ് അ​പേ​ക്ഷി​ക്കാ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചെ​ങ്കി​ലും ക​മീ​ഷ​ൻ ത​ള്ളി. ശ​നി​യാ​ഴ്ച 11ന്​ ​അ​ന്തി​മ ഉ​ത്ത​ര​വ് സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മീ​ഷ​ൻ ഓ​ഫി​സി​ൽ​നി​ന്ന്​ നേ​രി​ട്ട് കൈ​പ്പ​റ്റ​ണ​മെ​ന്നാ​ണ്​ ഉ​ദ്യോ​ഗ​സ്ഥ​ർ അ​പേ​ക്ഷ​ക​നെ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ 10.58ന് ​ത​ട​സ്സ​ഹ​ര​ജി എ​ത്തി​യ​തോ​ടെ ഉ​ത്ത​ര​വ് കൈ​മാ​റാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​പേ​ക്ഷ​ക​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hema Committee Report
News Summary - Today there is no order on the release of omitted portions of the Hema Committee report
Next Story