ഇന്ന് വിജയദശമി: വിദ്യാരംഭം കുറിച്ച് കുരുന്നുകൾ
text_fieldsഇതിരുവനന്തപുരം: വിജയദശമി ദിനമായ ഇന്ന് വിവിധ ക്ഷേത്രങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലും നടന്ന വിദ്യാരംഭ ചടങ്ങിൽ ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകൾ. കുട്ടികളെ എഴുത്തിനിരുത്താൻ പുലർച്ചെ തന്നെ രക്ഷിതാക്കളും ബന്ധുക്കളും എത്തിത്തുടങ്ങിയിരുന്നു.
കോവിഡ് വ്യാപനത്തിന് ശേഷം നിയന്ത്രണങ്ങളൊന്നുമില്ലാതെ ഇതാദ്യമായാണ് ഇക്കുറി വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നത്. പുലർച്ചെ മുതൽ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ തുടങ്ങിയിട്ടുണ്ട്.
കൊല്ലൂർ മൂകാംബിക ക്ഷേത്രം, കോട്ടയം പനച്ചിക്കാട് ക്ഷേത്രം, തിരൂരിലെ തുഞ്ചൻ പറമ്പ്, പുനലൂർ ദക്ഷിണ മൂകാംബിക, തിരുവനന്തപുരം പൂജപ്പുര മണ്ഡപം എന്നിവിടങ്ങിലെല്ലാം വിദ്യാരംഭ ചടങ്ങുകൾക്കായി ആയിരക്കണക്കിന് കുരുന്നുകളാണ് എത്തിയത്. വിദ്യാരംഭ ചടങ്ങിനും ക്ഷേത്രദർശനത്തിനുമായി എത്തിയ ഭക്തർക്ക് വിപുലമായ സൗകര്യങ്ങൾ ഇവിടങ്ങളിൽ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.