ഇന്ന് ലോക കാലാവസ്ഥ ദിനം: ആഗോളതാപനത്തിനെതിരെ വേണം, വ്യക്തിഗത അവബോധവും
text_fieldsതൃശൂർ: ആഗോളതാപനം വലിയ ഭീഷണിയായി തുടരുന്ന സാഹചര്യത്തിലാണ് ഒരു ലോക കാലാവസ്ഥ ദിനം കൂടി. ആഗോളതലത്തിൽ 1.2 ഡിഗ്രി സെൽഷ്യസ് ചൂട് വർധിച്ചതായാണ് കണക്കുകൾ. കാർബൺ ഡൈ ഓക്ൈസഡ് അടക്കമുള്ള ഹരിതഗൃഹ വാതകങ്ങളുടെ ആധിക്യം മൂലം ബാഷ്പീകരണം വർധിക്കുകയാണ്.
ഒരു സെൻറിേഗ്രഡ് ചൂട് കൂടുേമ്പാൾ അന്തരീക്ഷത്തിൽ ഏഴ് ശതമാനത്തിലധികം ഇൗർപ്പം ഉൾക്കൊള്ളാനാവും. ഇതോടെ കനത്ത മഴമേഘങ്ങൾ സൃഷ്ടിക്കപ്പെടാം. അതിതീവ്ര മഴയും ഇതുമായി ബന്ധപ്പെട്ടാണ്. വൻപ്രളയങ്ങൾ വിപത്ത് തീർക്കുന്ന പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ലോക കാലാവസ്ഥ സംഘടനയുടെ ആഭിമുഖ്യത്തിൽ കാലാവസ്ഥ ദിനം ആചരിക്കുന്നത്. സമുദ്രം, കാലാവസ്ഥ, അന്തരീക്ഷ സ്ഥിതി എന്ന ദിനാചരണ സന്ദേശം താപനഘടകങ്ങളുടെ പരസ്പര ബന്ധത്തെയാണ് വിശകലനം ചെയ്യുന്നത്.
അന്തരീക്ഷ താപത്തിെൻറ 90 ശതമാനവും സമുദ്രത്തിലേക്കാണ് ആവാഹിക്കപ്പെടുന്നത്. ഇത് സമുദ്രത്തിെൻറ താപനില ഭീകരമായി ഉയരാൻ കാരണമാകുന്നു. ചുഴലിക്കാറ്റുകൾ കൂടുകയും വേലിയേറ്റ-വേലിയിറക്കങ്ങൾക്ക് അസ്വാഭാവികതയുണ്ടാകുകയും ചെയ്യുന്നു. സമുദ്രത്തിെൻറ അടിത്തട്ട് തൊടുന്ന ചൂട്, സമുദ്രജല പ്രവാഹങ്ങളെ പോലും ബാധിക്കുന്നതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു.
2050ഓടെ സമുദ്ര താപനില ഏറ്റവും തീക്ഷ്ണമായ അനുപാതത്തിലേക്ക് എത്തുമെന്ന നിഗമനമാണ് കാലാവസ്ഥ വ്യതിയാന ഗവേഷകർ പങ്കുവെക്കുന്നത്. ആഗോളതാപനം കുറക്കാൻ പ്രാദേശികതലം മുതൽ രാജ്യാന്തരതലം വരെ ശാസ്ത്രീയ നടപടികൾ വേണമെന്നാണ് ലോക കാലാവസ്ഥ സംഘടനയുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.