അമ്മയുടെ മടിയിലുറങ്ങിയ കുഞ്ഞ് ജീപ്പിൽ നിന്നു വീണു; അത്ഭുതകരമായി രക്ഷപ്പെട്ടു VIDEO
text_fieldsമൂന്നാർ: രാവിൻ മടിയിലൂടെ, കാടിെൻറ കാവലിൽ അവൾ നൂഴ്ന്ന് നീങ്ങിയത് പുതുജന്മത് തിലേക്ക്. വനമേഖലയിലൂടെയുള്ള രാത്രി യാത്രക്കിടെ ഒപ്പമുണ്ടായിരുന്നവരുടെ ശ്രദ്ധയി ൽപെടാതെ ജീപ്പിൽനിന്ന് തെറിച്ചുവീണ ഒരു വയസ്സുകാരിയാണ് അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. പഴനി ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങുന്നതിനിടെ അമ്മയുടെ മടിയിൽ ഉറങ്ങിക്കിടന്ന കുഞ്ഞ് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് 50 കി.മീ. അകലെ വീട്ടിലെത്തിയ ശേഷമാണ് കുട്ടിയെ നഷ്ടപ്പെട്ടെന്ന് മാതാപിതാക്കൾ അറിഞ്ഞത്. കുഞ്ഞിനെ കണ്ടെടുത്ത വനപാലകർ അവളെ മാതാപിതാക്കൾക്ക് കൈമാറി.
വെള്ളത്തൂവൽ കമ്പിളികണ്ടം റാന്നിക്കൽ സതീഷിെൻറയും സത്യഭാമയുടെയും ഇളയമകൾ രോഹിതയാണ് ഞായറാഴ്ച രാത്രി പത്തോടെ മൂന്നാർ രാജമല അഞ്ചാംമൈലിനു സമീപം അപകടത്തിൽപെട്ടത്. ബന്ധുക്കൾെക്കാപ്പം ജീപ്പിെൻറ പിൻ സീറ്റിലാണ് സത്യഭാമ കുട്ടിയുമായി ഇരുന്നത്. ഡ്രൈവർ ഒഴികെ എല്ലാവരും ഉറക്കത്തിലായിരുന്നു. അഞ്ചാംമൈലിനു സമീപത്തെ വളവ് തിരിയുന്നതിനിടെയാണ് കുഞ്ഞ് റോഡിലേക്കു തെറിച്ചുവീണത്.
ഗാഢനിദ്രയിലായിരുന്ന മാതാവ് ഇതറിഞ്ഞില്ല. വന്യമൃഗങ്ങൾ ഏറെയുള്ള മേഖലയായതിനാൽ രാത്രി നിരീക്ഷണത്തിെൻറ ഭാഗമായി ജീവനക്കാർ സി.സി ടി.വി കാമറ പരിശോധിക്കവെയാണ് റോഡിൽ എന്തോ ഇഴഞ്ഞുനീങ്ങുന്നത് കാമറയിൽ കണ്ടത്. പുറത്തിറങ്ങി നോക്കുേമ്പാൾ കുട്ടിയുടെ കരച്ചിലും കേട്ടു. ഉടൻ ജീവനക്കാർ പരിക്കേറ്റ് ചോരവാർന്ന് കിടന്ന കുട്ടിയെ കണ്ടെടുത്തു. പ്രാഥമിക ചികിത്സ നൽകിയശേഷം മൂന്നാർ ജനറൽ ആശുപത്രിയിൽ എത്തിച്ചു.
കാമറകൾ വീണ്ടും പരിശോധിക്കവെ ജീപ്പിൽനിന്ന് കുട്ടിവീഴുന്ന ദൃശ്യങ്ങളും കിട്ടി. രണ്ടു മണിക്കൂറിനുശേഷമാണ് കുട്ടിയെ കാണാനില്ലെന്ന് വെള്ളത്തൂവൽ പൊലീസിൽ പരാതി ലഭിച്ചത്. മൂന്നാർ ആശുപത്രിയിൽ കുഞ്ഞ് സുരക്ഷിതയായുണ്ടെന്നറിയിച്ച പൊലീസ് മാതാപിതാക്കളോട് മൂന്നാറിൽ എത്താൻ ആവശ്യപ്പെടുകയായിരുന്നു. കമ്പിളികണ്ടത്തുനിന്ന് പുലർച്ച മൂന്നോടെ എത്തിയ മാതാപിതാക്കൾക്ക് വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷ്മി, ചൈൽഡ് ലൈൻ പ്രവർത്തകൻ ജോൺ എസ്. എഡ്വിൻ, മൂന്നാർ എസ്.ഐ സന്തോഷ് എന്നിവർ ചേർന്ന് കുട്ടിയെ കൈമാറി.
പാതിരാവിൽ മുട്ടിലിഴഞ്ഞ് എത്തിയത് വനപാലകരുടെ കൈകളിലേക്ക്
മൂന്നാർ: ജീപ്പിൽനിന്ന് തെറിച്ചുവീണ ഒരു വയസ്സുകാരി ജീവിതത്തിലേക്ക് തിരിച്ചുവന്നത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിൽ. കരച്ചിൽകേട്ട് എത്തിയ വാച്ചർമാരാണ് കുട്ടിയെ രക്ഷപ്പെടുത്തി ഉന്നത ഉദ്യോഗസ്ഥരെയടക്കം വിവരമറിയിച്ചശേഷം ആശുപത്രിയിൽ എത്തിച്ചത്. കഴിഞ്ഞ ദിവസം പഴനി ക്ഷേത്ര ദർശനത്തിനുശേഷം മടക്കയാത്രക്കിെട രാജമലയിലെ അഞ്ചാംമൈലിൽ ജീപ്പിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ കുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടത് അദ്ഭുതകരമായാണ്.
വന്യമൃഗങ്ങൾ അടക്കം വിഹരിക്കുന്ന പാതയിൽ ചെക്ക്പോസ്റ്റിന് സമീപം തെറിച്ചുവീണ കുട്ടി സമയമെടുത്താണ് റോഡ് ക്രോസ് ചെയ്ത് ടിക്കറ്റ് കൗണ്ടറിെൻറ സമീപത്തേക്ക് നീങ്ങിയത്. ഈ സമയം വാഹനങ്ങൾ വരാതിരുന്നതും കുട്ടി എതിർവശത്തേക്ക് പോകാതിരുന്നതും വലിയ അപകടമാണ് ഒഴിവാക്കിയത്. സമീപെത്ത കുത്തൊഴുക്കുള്ള പുഴ റോഡിനോട് ചേർന്നാണ് ഒഴുകുന്നത്.
പുഴയുടെ സമീപത്തേക്കാണ് കുട്ടി തെറിച്ചുവീണതെങ്കിലും ഇഴഞ്ഞുനീങ്ങി ചെക്ക്പോസ്റ്റിന് സമീപമെത്തി. തെരുവുനായ്ക്കളുടെ ശല്യമേറെയുള്ള ഭാഗമാണെങ്കിലും നായ്ക്കൾ ഇല്ലാതിരുന്നതും രക്ഷയായി. കുട്ടിയുടെ കരച്ചിൽകേട്ട് ആദ്യം ഓടിയെത്തിയത് വനം വകുപ്പ് വാച്ചർ കൈലേശനായിരുന്നു. കുട്ടിയെ വാരിയെടുത്ത് മുറിയിലെത്തിച്ചതോടെ സഹപ്രവർത്തകൻ വിശ്വനാഥനും എത്തി. ഇരുവരുംകൂടി കുട്ടിയുടെ മുഖത്തെ ചോര തുടച്ചശേഷം വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷ്മിയെ വിവരമറിയിച്ചു. സംഭവസ്ഥലത്തെത്തിയ അവർ കുട്ടിയെ മൂന്നാർ ജനറൽ ആശുപത്രിയിലെത്തിക്കുകയും മാതാപിതാക്കളെ കണ്ടെത്താൻ പൊലീസിെൻറ സഹായം തേടുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.